തിരുവനന്തപുരം: പാപ്പനംകോട് മേലാങ്കോടിന് സമീപം എൻഎസ്എസ് മന്ദിരത്തിന് നേരെ കല്ലേറ്. ചട്ടമ്പി സ്വാമി പ്രതിമാമന്ദിരത്തിന്റെ ജനൽച്ചില്ല് തകർന്ന നിലയിലാണ്. എൻഎസ്എസ് മന്ദിരത്തിന്റെ കൊടിമരവും അടിച്ചുതകർത്തു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർക്ക് ഭീഷണിസന്ദേശമായി റീത്തും വച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലർച്ചെ അഞ്ച് മണിയോടെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് മന്ദിരത്തിന്റെ ജനൽചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. രാത്രി വൈകിയാണ് സംഭവം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിന് പിന്നിൽ ആരാണെന്ന സൂചന ലഭിച്ചിട്ടില്ല. പ്രദേശത്ത് സിസിടിവി സ്ഥാപിച്ചിട്ടില്ലാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് നിരവധി പ്രതിഷേധങ്ങൾ നടന്ന സ്ഥലമാണ് മേലാങ്കോട്.
from mathrubhumi.latestnews.rssfeed https://ift.tt/2EZnVxs
via
IFTTT
No comments:
Post a Comment