ന്യൂഡൽഹി: ലൈംഗിക തൊഴിലാളികൾക്കും ആവശ്യമുള്ള ഘട്ടങ്ങളിൽ സേവനം നിരസിക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രീം കോടതി. 1997ൽ ഡൽഹിയിൽ ലൈംഗിക തൊഴിലാളിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമർശം. കേസിൽ 2009ൽ ഡൽഹി ഹൈക്കോടതി പ്രസ്താവിച്ച വിധി തള്ളിക്കളഞ്ഞ സുപ്രീം കോടതി നാല് പ്രതികൾക്കും കീഴ്ക്കോടതി വിധിച്ച പത്ത് വർഷത്തെ ജയിൽശിക്ഷ ശരിവെക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ആർ. ബാനുമതി, ഇന്ദിര ബാനർജി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ലൈംഗികവൃത്തി ചെയ്യുമ്പോഴും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാരണത്താൽ ആർക്കും സ്ത്രീയെ ബലാത്സംഗം ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ശേഷിക്കുന്ന ജയിൽ ശിക്ഷ അനുഭവിക്കാൻ പ്രതികൾ നാലാഴ്ചയ്ക്കുള്ളിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2Rs9a7F
via
IFTTT
No comments:
Post a Comment