ഗുവാഹട്ടി: അസമിലെ ടിൻസൂക്യയിൽ ഉൽഫ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) തീവ്രവാദികൾ അഞ്ചുപേരെ വധിച്ചതായി റിപ്പോർട്ടുകൾ. തീവ്രവാദികൾ അഞ്ചുപേരെ ഖെർബരി ബിസോണിബാരി മേഖലയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ലോഹിത് നദീതീരത്ത് വെച്ച് നിറയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട അഞ്ചുപേരും ബംഗാൾ സ്വദേശികളാണെന്ന് അസം പോലീസ് മേധാവി കുലധാർ സൈക്യ അറിയിച്ചു. ബംഗാളി സംഘടനകൾ ടിൻസൂക്യ ജില്ലയിൽ വെള്ളിയാഴ്ച 12 മണിക്കൂർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ റാലികൾ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അസം-അരുണാചൽ അതിർത്തിയിൽ സൈന്യം വൻതോതിലുള്ള പ്രത്യാക്രമണം നടത്തുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ അസം റൈഫിൾസ് വൻതോതിലുള്ള സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2EYjpPG
via
IFTTT
No comments:
Post a Comment