പുണെ: സമനിലകളുടെ ഒക്ടോബർ മറന്ന് ജയത്തോടെ നവംബർ തുടങ്ങാൻ കേരള ബ്ലാസ്റ്റേഴ്സ് വെള്ളിയാഴ്ച ഇറങ്ങുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ വെള്ളിയാഴ്ച കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളി പുണെ സിറ്റി എഫ്.സി.യാണ്. രാത്രി 7.30 മുതൽ പുണെയിലെ ശ്രീ ശിവ് ഛത്രപതി സ്പോർട്സ് കോംപ്ലക്സിലാണ് മത്സരം. സീസണിലെ ആദ്യമത്സരത്തിൽ എ.ടി.കെ.യെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ചശേഷം മഞ്ഞപ്പടയ്ക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. പിന്നീടുള്ള മൂന്നുമത്സരങ്ങളിലും സമനിലയായിരുന്നു ഫലം. ചരിത്രം കേരളത്തിനൊപ്പം ഐ.എസ്.എൽ. മത്സരങ്ങളുടെ ചരിത്രത്തിൽ കേരളത്തെ ഒരുതവണ മാത്രമേ പുണെ സിറ്റി എഫ്.സി.യ്ക്ക് തോൽപ്പിക്കാൻ കഴിഞ്ഞിട്ടുള്ളൂ. തമ്മിൽ ഏറ്റുമുട്ടിയ എട്ടുമത്സരങ്ങളിൽ അഞ്ചെണ്ണം കേരളം ജയിച്ചപ്പോൾ രണ്ടെണ്ണം സമനിലയിൽ പിരിയുകയായിരുന്നു. 2015-ൽ മാത്രമാണ് പുണെയിൽ കേരളം മുട്ടുകുത്തിയത്. ജെയിംസിന്റെ തന്ത്രം ബ്ലാസ്റ്റേഴ്സിന് അനുയോജ്യമായ ഇലവൻ കണ്ടെത്താൻ പരിശീലകൻ ഡേവിഡ് ജെയിംസിന് ഇതുവരെ സാധിച്ചിട്ടില്ല. പുണെയിലേക്ക് ആരെയൊക്കെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. ജംഷേദ്പുരിനെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെ സമനിലയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ തിരിച്ചെത്തിയേക്കും. പ്രതിരോധത്തിൽ അനസ് എടത്തൊടികയും സ്ഥാനം കണ്ടെത്തിയേക്കും. അങ്ങനെയെങ്കിൽ മുഹമ്മദ് റാകിബോ ലാൽറുവാത്താരയോ പുറത്തിരിക്കും. സന്ദേശ് ജിംഗാനെ വിങ്ങുകളിലൂടെയുള്ള ആക്രമണത്തിന്റെ ചുമതലയേൽപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നടത്തി ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സെമിൻലെൻ ദൗംഗലിനെയും ആദ്യ ഇലവനിൽ കളിപ്പിക്കാൻ സാധ്യതയേറെയാണ്. ഈ സീസണിൽ പുണെയ്ക്ക് ഒരു കളിപോലും ജയിക്കാൻ കഴിഞ്ഞിട്ടില്ല. ഡൽഹിയോട് സമനിലവാങ്ങി ഒരു പോയന്റ് മാത്രമാണ് അവർക്കുള്ളത്. ബാക്കി മൂന്നു മത്സരങ്ങളും തോറ്റ അവർക്ക് കോച്ച് മിഗ്വൽ ഏഞ്ചലിനെ പുറത്താക്കേണ്ടിയും വന്നു. പ്രദ്യും റെഡ്ഡിയാണ് താത്കാലിക പരിശീലകൻ. മാഴ്സലിന്യേ-എമിലിയാനോ അൽഫാരോ കൂട്ടുകെട്ടിലാണ് പുണെ വിശ്വാസമർപ്പിക്കുന്നത്. കഴിഞ്ഞവർഷം മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഈ കൂട്ടുകെട്ടിന് ഇത്തവണ ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെ പോയാൽ ശരിയാവില്ല. വിജയം നിർബന്ധമാണ്. പുണെ മികച്ച ടീമാണെന്നറിയാം. എന്നാലും ബ്ലാസ്റ്റേഴ്സിന് ജയിച്ചേ പറ്റൂ. മൂന്നു പോയന്റ് മാത്രമല്ല ലക്ഷ്യം. ക്ലീൻ ഷീറ്റ് നിലനിർത്തുകയും വേണം - ഡേവിഡ് ജെയിംസ്, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് Content Highlights: kerala blasters going to face pune city fc
from mathrubhumi.latestnews.rssfeed https://ift.tt/2CZGYVs
via
IFTTT
No comments:
Post a Comment