പരസ്യത്തിലെ അഭിഭാഷകവേഷം; അമിതാഭ് ബച്ചനെതിരെ ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

പരസ്യത്തിലെ അഭിഭാഷകവേഷം; അമിതാഭ് ബച്ചനെതിരെ ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്‌

ന്യൂഡൽഹി: അഭിഭാഷകവേഷത്തിൽ പരസ്യത്തിലഭിനയിച്ച അമിതാബ് ബച്ചനെതിരെ ബാർ കൗൺസിലിന്റെ നോട്ടീസ്. ഡൽഹി ബാർ കൗൺസിലാണ് ബച്ചന് വക്കീൽ നോട്ടീസയച്ചത്. ഒരു മസാലക്കമ്പനിയുടേതാണ് പരസ്യം. കമ്പനിയ്ക്കെതിരെയും പരസ്യം പ്രക്ഷേപണം ചെയ്ത യൂട്യൂബിനെതിരെയും മാധ്യമസ്ഥാപനത്തിനെതിരെയും കൗൺസിൽ നോട്ടീസയച്ചിട്ടുണ്ട്. പരസ്യം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസിൽ. മുൻകൂർ അനുമതിയില്ലാതെ അഭിഭാഷകരുടെ വേഷം പരസ്യത്തിനായി ഉപയോഗിച്ചതാണ് കാരണം. ബച്ചൻ അഭിനയിച്ച പരസ്യം ഉടൻനിർത്തലാക്കണമെന്നാണ്നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷക വേഷം ഭാവിയിൽ മറ്റുപരസ്യങ്ങളിലും ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന നിർദേശം രാജ്യത്തെ എല്ലാ ബാർകൗൺസിലുകൾക്കും നൽകിയിട്ടുമുണ്ട്. പത്തു ദിവസത്തിനുള്ളിൽ നോട്ടീസിൽ ആവശ്യപ്പെട്ട പ്രകാരം ചെയ്യണമെന്നും അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും കൗൺസിൽ കമ്പനിയെ അറിയിച്ചു. പരസ്യത്തിൽ അമിതാബ് ബച്ചനും മറ്റു രണ്ട് പേരുമാണ് അഭിനയിച്ചിരിക്കുന്നത്. അഭിഭാഷകവേഷം ധരിച്ച ബച്ചൻ കമ്പനിയുടെ മസാലയെ കുറിച്ച് പ്രകീർത്തിക്കുന്ന രീതിയിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ബച്ചനും മകൾ ശ്വേത ബച്ചനും ചേർന്നഭിനയിച്ച പ്രമുഖജ്വല്ലറിയുടെ പരസ്യചിത്രം ബാങ്ക് ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2AHY8Wq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages