ഹിമാചൽപ്രദേശ്: നാനൂറ് കൊല്ലമായി ദീപാവലിയോടനുബന്ധിച്ച് കൗതുകകരമായ ആചാരം അനുഷ്ഠിച്ചു വരികയാണ് ഹിമാചൽ പ്രദേശിലെ ധാമി ഗ്രാമവാസികൾ. വർഷത്തിലൊരിക്കൽ നൂറുകണക്കിനാളുകൾ അവിടെയുള്ള ക്ഷേത്രത്തിൽ ഒത്തു കൂടുകയും ദേവീപ്രീതിക്കായി രണ്ടു സംഘങ്ങളായി തിരിഞ്ഞ് പരസ്പരം കല്ലേറു നടത്തുകയും ചെയ്യും. ദീർഘകാലമായി തുടരുന്ന ചടങ്ങ് ഇതു വരെ അപകടകരമായിട്ടില്ല. ധാമിയിലെ രാജകുടുംബത്തെ പ്രതിനിധീകരിച്ച് യുവതലമുറയിൽ പെട്ടവർ ചടങ്ങിനെത്തും. ധാമിയുടെ മുൻരാജ്ഞി ദേവീപ്രീതിയ്ക്കായി നടത്തിവന്ന മനുഷ്യബലി നിർത്തലാക്കാൻ ജീവത്യാഗം ചെയ്തതിന്റെ ഓർമയ്ക്കായാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തുന്നതെന്ന് ഗ്രാമവാസികൾ പറയുന്നു. ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി പുറപ്പെട്ട് ആളുകൾ കല്ലേറു നടക്കുന്നിടത്തെത്തും. പിന്നീട് രണ്ടു സംഘങ്ങളായി പരസ്പരം കല്ലുകളെറിയും. #WATCH Shimla: Locals in Dhami Village today observed the traditional ritual of stone pelting, to appease Goddess Kali #HimachalPradesh pic.twitter.com/uVoCPQ22y6 — ANI (@ANI) 8 November 2018 നാലു നൂറ്റാണ്ടായി തുടരുന്ന ആചാരം അങ്ങനെ നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ക്രൂരമായ ഒരു ആചാരം നിർത്തിയതിന്റെ സ്മരണയ്ക്കായി നടത്തിവരുന്നതു കൊണ്ട് ഇത് തങ്ങൾക്ക് സന്തോഷം തരുന്നുവെന്ന് ഇവർ കൂട്ടിച്ചേർക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2RQ2joT
via
IFTTT
No comments:
Post a Comment