തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പിൻബലത്തിൽ ശബരിമലയിൽ ദർശനം നടത്താൻ രജിസ്റ്റർ ചെയ്തത് 550 യുവതികൾ. വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം ആകെ മൂന്നര ലക്ഷം പേരാണ് www.sabarimalaq.com എന്ന വെബ്സൈറ്റിൽ ദർശനത്തിനായി രജിസ്റ്റർ ചെയ്തത്. കേരളത്തിനകത്തും പുറത്തുമുള്ള 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ കണക്കാണ് പുറത്തുവന്നത്. എന്നാൽ ഇവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മാറിയ സാഹചര്യത്തിൽ ശബരിമല ദർശനം കുറ്റമറ്റതാക്കാനാണ് ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ വെർച്വൽ ക്യൂ സംവിധാനം കൊണ്ടുവന്നത്. ഇതുവഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങളാണ് ഇത്. ഫോട്ടോയും വ്യക്തിഗത വിവരങ്ങളും അഡ്രസ് പ്രൂഫും ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2OzldhI
via
IFTTT
No comments:
Post a Comment