ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍

മുംബൈ: നടപ്പ് സാമ്പത്തിക വർഷം വിപണിയിൽ ലിസ്റ്റ് ചെയ്ത 15 കമ്പനികളിൽ 10 കമ്പനികൾ ലിസ്റ്റ് ചെയ്ത വിലയേക്കാൾ താഴ്ന്ന നിലവാരത്തിലാണ്. 53ശതമാനത്തിലേറെ താഴെ നിലവാരത്തിലാണ് ചില കമ്പനികളുടെ ഓഹരികളിൽ വ്യാപാരം നടക്കുന്നത്. നിക്ഷേപകരുടെ കാര്യമായ പ്രതികരണം ലഭിക്കാതിരുന്നതിനെതുടർന്ന് ഇൻഫ്ര കമ്പനിയായ ദിനേഷ് എൻജിനിയേഴ്സ് ഐപിഒയിൽനിന്ന് കഴിഞ്ഞമാസം പിൻമാറി. ലിസ്റ്റ് ചെയ്ത 15 കമ്പനികളിൽ 10ഉം ഐപിഒ വിലയെക്കാൽ താഴ്ന്ന നിലവാരത്തിലാണ്. ഐസിഐസിഐ സെക്യൂരിറ്റീസാണ് ഏറെ താഴെപ്പോയത്. ഇഷ്യു വിലയായ 520 രൂപയിൽനിന്ന് 53.20 ശതമാനമാണ് നഷ്ടം. 572 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഇൻഡോ സ്റ്റാർ ക്യാപിറ്റൽ ഫിനാൻസിന്റെ നഷ്ടം 45.39 ശതമാനമാണ്. വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയാതിരുന്നതും ഈയിടെയുണ്ടായ തിരുത്തലുമാണ് ഓഹരികൾക്ക് തിരിച്ചടിയായയത്. 185 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത റൈറ്റ്സ് 45.94ശതമാനം നഷ്ടത്തിലാണ്. കെമിക്കൽ കമ്പനിയായ ഫൈൻ ഓർഗാനിക് ഇൻഡസ്ട്രീസ് 42.91 ശതമാനമാണ് താഴ്ന്നത്. കമ്പനി 783 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തത്. ഈവർഷം ഓഗസ്റ്റിനുശേഷം സെൻസെക്സിലുണ്ടായ നഷ്ടം 8.81ശതമാനമാണ്. 3,407.39 പോയന്റാണ് താഴെപ്പോയത്.


from mathrubhumi.latestnews.rssfeed https://ift.tt/2SUJguK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages