കെ.ടി. ജലീല്‍ 'കില'യിലും അനധികൃത നിയമനം നടത്തിയെന്ന് ആരോപണം; ജോലി ലഭിച്ചവരില്‍ എസ്ഡിപിഐ നേതാവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

കെ.ടി. ജലീല്‍ 'കില'യിലും അനധികൃത നിയമനം നടത്തിയെന്ന് ആരോപണം; ജോലി ലഭിച്ചവരില്‍ എസ്ഡിപിഐ നേതാവും

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ കിലയിൽ മന്ത്രി കെ.ടി. ജലീൽ പത്തുപേരെ നിയമവിരുദ്ധമായി നിയമിച്ചെന്ന് ആരോപണം. വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയാണ് മന്ത്രിക്കെതിരെ പുതിയ ആരോപണവുമായി രംഗത്തെത്തിയത്. എസ്.ഡി.പി.ഐ നേതാവടക്കമുള്ളവരെയാണ് മന്ത്രി കിലയിൽ നിയമിച്ചതെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ അനധികൃതനിയമനത്തിൽ മുഖ്യമന്ത്രിക്കും വിജലൻസിനും പരാതി നൽകുമെന്നും, എസ്.ഡി.പി.ഐ നേതാവിനെനിയമിച്ചതിലൂടെ കെ.ടി. ജലീൽ സി.പി.എമ്മിന്റെ പ്രഖ്യാപിതനയങ്ങൾക്ക് എതിരാണെന്ന് തെളിഞ്ഞതായും അനിൽ അക്കര പറഞ്ഞു. സി.പി.എം പ്രവർത്തകരും എസ്.ഡി.പി.ഐക്കാരും തമ്മിൽ പലയിടത്തും സംഘർഷങ്ങളുണ്ടായിരിക്കെയാണ് മന്ത്രി കെ.ടി. ജലീൽ എസ്.ഡി.പി.ഐ നേതാവിനെ നിയമിച്ചെന്ന ആരോപണമുയർന്നിരിക്കുന്നത്. ഇക്കാര്യവും അനിൽ അക്കര വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, ന്യൂനപക്ഷ വകുപ്പിലെ ബന്ധുനിയമനത്തിന് പിന്നാലെ ഓരോ ആരോപണങ്ങൾ പുറത്തുവരുമ്പോൾ ജലീലിനെതിരായ കുരുക്ക് മുറുകുകയാണ്. ബന്ധുനിയമന വിവാദത്തിന് പിന്നാലെ ജോലിയിൽനിന്ന് പിരിച്ചുവിട്ട പഞ്ചായത്ത് ഉദ്യോഗസ്ഥനെ മന്ത്രി ഇടപെട്ട് തിരിച്ചെടുത്തെന്നും ആരോപണമുയർന്നിരുന്നു. മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജിയാണ് മന്ത്രിക്കെതിരെ ഈ ആരോപണമുന്നയിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2Dx8zPh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages