വനിത ലോകകപ്പ്: ഇന്ത്യക്ക് ജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

വനിത ലോകകപ്പ്: ഇന്ത്യക്ക് ജയം

ഗയാന: സ്മൃതി മന്ഥാനയുടേയും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന്റേയും ബാറ്റിങ്ങ് മികവിൽ ട്വന്റി-20 വനിത ലോകകപ്പിൽ ഇന്ത്യക്ക് ജയം.ഓസ്ട്രേലിയയെ 48 റൺസിന് തോൽപ്പിച്ചു.ഇതോടെ നാല് കളിയും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ബി ജേതാക്കളായി.സ്കോർ ഇന്ത്യ 20 ഓവറിൽ എട്ടിന് 167.ഓസ്ട്രേലിയ 19.4 ഓവറിൽ 119 ന് പുറത്ത്. ഇന്ത്യക്കായി സ്മൃതി 55 പന്തിൽ 83 റൺസെടുത്തപ്പോൾ ഹർമൻപ്രീത് 27 പന്തിൽ 43 റൺസ് നേടി. ഇതോടെ ടി-20 യിൽ 1000 റൺസെന്ന നേട്ടവും സ്മൃതി പിന്നിട്ടു.ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിചേർത്തു. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സും ഉൾപ്പെടുന്നതാണ് സ്മൃതിയുടെ ഇന്നിങ്സ്. ഹർമൻപ്രീത് മൂന്ന് വീതം സിക്സും ഫോറും നേടി. എന്നാൽ മറ്റ് താരങ്ങൾക്ക് നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. ഓപ്പണർ തനിയ ഭാട്യ (രണ്ട്), ജമീമ റോഡ്രിഗസ് (ആറ്) വേദ കൃഷ്ണമൂർത്തി (മൂന്ന്),ഡി. ഹേമലത (ഒന്ന്) ദീപ്തി ശർമ (എട്ട്) എന്നിവർ നിരാശപ്പെടുത്തി.ഓസീസ് ബൗളിങ്ങിൽ 16 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ എലീസ പെറി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ ഓസീസിനായി എലീസ പെറി (39*) ഗാർഡ്നർ (20) എന്നിവർക്ക് മാത്രമെ പിടിച്ചുനിൽക്കാനായുള്ളു. അനൂജ പട്ടേൽ 15 റൺസിന് മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശർമ, പൂനം യാദവ്, രാധ യാദവ്, എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. Content highlights: Women T20, India Win,Smriti Mandhana


from mathrubhumi.latestnews.rssfeed https://ift.tt/2qR9SQs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages