അമ്മൻ: ജോർദാൻ ഗോൾകീപ്പറുടെ ഗോളടക്കം സംഭവബഹുലമായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി.2-1 നാണ് ജോർദാൻ ഇന്ത്യയെ തോൽപ്പിച്ചത്. അമെർ ഷാഫി (25) ഇഹ്സാൻ ഹദാദ് (58) എന്നിവർ ആതിഥേയർക്കായി സ്കോർ ചെയ്തു. ഇന്ത്യയുടെ ഗോൾ പകരക്കാരൻ നിഷുകുമാറിന്റെ (61) വകയായിരുന്നു. കളിയുടെ ഒമ്പതാം മിനിറ്റിൽ ബാനി അത്തെയുടെ പെനാൽട്ടി തടുത്തിട്ട് വീരനായകനായ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സാന്ധുവിന്റെ മണ്ടത്തരാണ് ജോർദാന്റെ ആദ്യ ഗോളിന് കാരണം. ഗുർപ്രീത് പോസ്റ്റിൽ നിന്ന് മുന്നോട്ടുകയറി നിൽക്കുന്നത് മനസിലാക്കി ജോർദാൻ ഗോളി അമെർ ഷാഫി പന്ത് നീട്ടിയടിച്ചു.തൊട്ടുമുന്നിൽ കുത്തിയുയർന്ന പന്തിനെ തടയാനുള്ള ഗുർപ്രീതിന്റെ ശ്രമം ഫലം കണ്ടില്ല. ഗോളടിച്ച ഗോളിയായി ഷാഫി ചരിത്രത്തിൽ ഇടവും നേടി. ജോർദാന്റെ രണ്ടാം ഗോൾ ഇന്ത്യൻ പ്രതിരോധത്തിന്റെ പിഴവിൽ നിന്നായിരുന്നു.സമീർ ലെയ്സ് നൽകിയ പന്ത് പിടിച്ചെടുക്കുമ്പോൾ ഹദാദിന് മുന്നിൽ ആരുമുണ്ടായിരുന്നില്ല. ബോക്സിന് പുറത്തുനിന്നുള്ള ഹദാദിന്റെ തകർപ്പനടി വലയിൽ കയറി. തൊട്ടുപിന്നാലെ ഇന്ത്യ ഒരു ഗോൾ മടക്കി. ജർമൻപ്രീത് സിങ് താഴ്ത്തി നൽകി ക്രോസിനെ നിഷുകുമാർ അനായാസം ജോർദാൻ വലയിലെത്തിച്ചു. വെള്ളപൊക്കം കാരണം കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങിപോയ ഏഴ് കളിക്കാർ മണിക്കൂറോളം വൈകിയാണ് ജോർദാനിലെത്തിയത്. ഇതോടെ ഇന്ത്യയുടെ ആദ്യ ഇലവനിൽ പ്രധാനതാരങ്ങളെ ഇറക്കാൻ കഴിഞ്ഞില്ല. സ്ട്രൈക്കർമാരായ ജെജെ ലാൽപെഖൂല, ബൽവന്ത് സിങ്, സുമിത് പാസി എന്നിവർ പുറത്തിരുന്നതോടെ മധ്യനിരക്കാരൻ അനിരുഥ് ഥാപ്പയെ സ്ട്രൈക്കറാക്കിയാണ് ഇന്ത്യ കളിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2FsIXoo
via
IFTTT
No comments:
Post a Comment