തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ നിലയ്ക്കലിൽവച്ച് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേക്ക് ബി.ജെ.പി പ്രവർത്തകരുടെ മാർച്ച്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് നൂറുകണക്കിന് പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയത്. സെക്രട്ടേറിയേറ്റിന്റെ അകത്തേക്ക് കടക്കാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടഞ്ഞതോടെ പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ചിതറിയോടിയ പ്രവർത്തകർ വീണ്ടും തിരിച്ചെത്തുകയും കെ.എസ്.ആർ.ടി.സി ബസ് തടയുകയും ചെയ്തു. നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകരാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാനെത്തിയത്. ചിറ്റാർ പോലീസ് സ്റ്റേഷന് മുന്നിലെ നാമജപ പ്രതിഷേധം. ഫോട്ടോ - സജി സീതത്തോട് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ സുരേന്ദ്രനെ എത്തിച്ച ചിറ്റാർ പോലീസ് സ്റ്റേഷന് മുന്നിലും സംഘപരിവാർ പ്രവർത്തകർ നാമജപ പ്രതിഷേധം തുടങ്ങി. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേർ അവിടെ സംഘടിച്ചിട്ടുണ്ട്. കൂടുതൽ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. സംഘർഷ സാധ്യത പ്രദേശത്ത് നിലനിൽക്കുന്നുണ്ട്. പോലീസ് സ്റ്റേഷന് മുന്നിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. Read more - കെ. സുരേന്ദ്രൻ അറസ്റ്റിൽ Content Highlights:k surendrans arrest: bjp organised protest march to thiruvananthapuram secretariat
from mathrubhumi.latestnews.rssfeed https://ift.tt/2QQzqIO
via
IFTTT
No comments:
Post a Comment