നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായകെ.ടി.സി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട് പി.വി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബർ സ്ഥാനിൽ നടക്കും. കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ്. ഡ്രൈവർ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ൽപാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്. Read More:കോഴിക്കോടിന്റെ ഹൃദയമറിഞ്ഞ കലാകാരൻ 1977-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 35-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം. 1959-ലാണ് കെ. അബ്ദുള്ള കെ.ടി.സിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുള്ള എന്ന് പേര് വന്നത്. നാടകങ്ങളിലൂടെയാണ് അബ്ദുള്ള അഭിനയ രംഗത്തെത്തുന്നത്.ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റുംആയിരുന്നു അബ്ദുള്ള. Read More:കെ.ടി.സി അബ്ദുള്ളക്കാ..നിങ്ങളെന്തൊരു മനുഷ്യനാണ്...! Content Highlights :actor KTC Abdulla Died Gadhama Arabikkatha sudani from nigeria actor KTC Abdulla


from mathrubhumi.latestnews.rssfeed https://ift.tt/2Fqc9fJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages