സര്‍ക്കാരിനു മുന്നില്‍ മുട്ടുമടക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

സര്‍ക്കാരിനു മുന്നില്‍ മുട്ടുമടക്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള

കോട്ടയം: സര്‍ക്കാരിനു മുന്നില്‍ ബിജെപി മുട്ടുമടക്കില്ലെന്നു സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. കോട്ടയത്ത് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാനാധ്യക്ഷന്‍. ശബരിമലയില്‍ കെ. സുരേന്ദ്രനെതിരെ ഉണ്ടായത് നിന്ദ്യവും നീചവുമായ അറസ്റ്റാണുണ്ടായിരിക്കുന്നത്.

നാളെയെന്താണ് ഉണ്ടാകുന്നതെന്ന് പറയാന്‍ സാധിക്കില്ല. അപകടകരമായ അവസ്ഥയിലേക്കു പോകാതിരിക്കാന്‍ ആവുന്നത് ബിജെപി ചെയ്യുന്നുണ്ട്. നിലവിലെ സംസ്ഥാനത്തിന്റെ അവസ്ഥ കേന്ദ്ര നേതൃത്വത്തേയും കേന്ദ്ര സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരും. ചരിത്രത്തില്‍ ആദ്യമായി ശബരിമല പൊലീസിന്റെ തേര്‍വാഴ്ചയ്ക്കു വിട്ടു കൊടുത്തിരിക്കുകയാണ്. എന്തും ചെയ്യാമെന്ന ധിക്കാരമാണു സര്‍ക്കാരിന്. സമരം ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകും. പൊലീസ് കൂട്ടുകൃഷിയാണു നടത്തുന്നത്.

ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസും മകനും കോട്ടയം ജില്ലാ പൊലീസ് മേധാവിയുമായ ഹരിശങ്കറും ചേര്‍ന്നു സിപിഎമ്മിനു വേണ്ടി പ്രവര്‍ത്തിക്കുകയാണ്. സന്നിധാനത്തു വിരിവയ്ക്കാന്‍ സമ്മതിക്കാത്തതു വഴി ഭക്തരുടെ അടിസ്ഥാന അവകാശമാണു നിഷേധിക്കുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.



from mangalam.com https://ift.tt/2Bd2Lbc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages