ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചതോടെ കാമുകി ഉപേക്ഷിച്ചു; വീട്ടിലെത്തി കാമുകിയെ കുത്തിയ ശേഷം സ്വയം കഴുത്ത് അറുത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചതോടെ കാമുകി ഉപേക്ഷിച്ചു; വീട്ടിലെത്തി കാമുകിയെ കുത്തിയ ശേഷം സ്വയം കഴുത്ത് അറുത്ത് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

ഗസിയാബാദ്: പ്രണയബന്ധം അവസാനിപ്പിച്ചതിന് കാമുകന്‍ കാമുകിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കാമുകിയെ കുത്തിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. യുവാവ് മറ്റൊരു വിവാഹം കഴിച്ചതോടെ യുവതി പ്രണയബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് യുവതിയെ കുത്തിയിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗസിയാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇരുവരെയും ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ യുവതിയുടെ നില ഗുരുതരമായതോടെ അവരെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. അവസാനവര്‍ഷ നിയമ വിദ്യാര്‍ത്ഥിയാണ് യുവതി. യുവാവിന്റെ ട്യൂഷന്‍ ക്ലാസിലെത്തിയാണ് ഇരുവരും പരിചയത്തിലാകുന്നതും അടുക്കുന്നതും.

ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും യുവാവിന്റെ ബന്ധുക്കള്‍ അനുവദിച്ചില്ല. തുടര്‍ന്ന് യുവാവും മറ്റൊരു യുവതിയുമായുള്ള വിവാഹം നടക്കുകയും ചെയ്തു. വിവാഹത്തിന് ശേഷവും നിയമ വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം തുടരുകയായിരുന്നു. എന്നാല്‍ ഇത് യുവതി നിരസിക്കുകയും. ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. -പോലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രി യുവാവ് സംസാരിക്കാനായി യുവതിയുടെ വീട്ടിലെത്തി. സംസാരത്തിനിടെ കൈയ്യില്‍ കരുതിയിരുന്ന സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് യുവതിയെ ഇയാള്‍ കുത്തുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടി എത്തി. എന്നാല്‍ ഈ സമയം യുവാവ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. സംഭവം യുവതിയുടെ അമ്മ പോലീസില്‍ അറിയിക്കുകയും ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.



from mangalam.com https://ift.tt/2AA7aDF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages