ബാലഭാസ്‌കറിന്റെ മരണം; ലക്ഷ്മിയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ബാലഭാസ്‌കറിന്റെ മരണം; ലക്ഷ്മിയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും

തിരുവനന്തപുരം : വാഹനാപകടത്തില്‍ മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും. അപകട സമയത്ത് ആരാണ് കാര്‍ ഓടിച്ചിരുന്നത് എന്നത് സംബന്ധിച്ച മൊഴികളിലെ വൈരുധ്യം പരിഗണിച്ചാണ് നടപടി.

സംഭവ സമയത്ത് അര്‍ജുനായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ബാലഭാസ്‌കറായിരുന്നു വാഹനം ഓടിച്ചിരുന്നത് എന്ന് ഡ്രൈവറും മൊഴി നല്‍കിയിരുന്നു. അപകത്തിന്റെ ദൃക്‌സാക്ഷികളും അര്‍ജുന്റെ മൊഴിയെ അനുകൂലിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേരാണ് വണ്ടിയോടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന് മൊഴി നല്‍കിയിരിക്കുന്നത്.

ഇതിനിടെ, മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ബാലുവിന്റെ പിതാവ് കത്ത് നല്‍കിയിരുന്നു.



from mangalam.com https://ift.tt/2TQJinI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages