ഒറാങ്കുട്ടനെ ഷേവ് ചെയ്തു; ആഭരണങ്ങള്‍ അണിയിച്ചു; മേക്ക്അപ് ഇട്ടു; പെര്‍ഫ്യൂം അടിച്ചു; ലൈംഗിക അടിമയാക്കി; വേദനയില്‍ പിടയുന്ന മനുഷ്യകുരങ്ങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ഒറാങ്കുട്ടനെ ഷേവ് ചെയ്തു; ആഭരണങ്ങള്‍ അണിയിച്ചു; മേക്ക്അപ് ഇട്ടു; പെര്‍ഫ്യൂം അടിച്ചു; ലൈംഗിക അടിമയാക്കി; വേദനയില്‍ പിടയുന്ന മനുഷ്യകുരങ്ങ്

മനുഷ്യന്റെ ക്രൂരത മിണ്ടാപ്രാണികളോടും രൂക്ഷമായിരിക്കുകയാണ്. മനുഷ്യനില്‍ നിന്നും കൊടും ക്രൂരത അനുഭവിച്ചിരുന്ന ഒരു മനുഷ്യക്കുരങ്ങിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. മനുഷ്യന്റെ ലൈംഗിക ക്രൂരതയ്ക്കാണ് പോണി എന്ന ഒറാങ്കുട്ടന്‍ ഇരയായിക്കൊണ്ടിരിക്കുന്നത്.

ബൊര്‍ണിയോ ഓയില്‍ ഫാമിന് സമീപമുള്ള വേശ്യാലയത്തിലാണ് ചങ്ങലയ്ക്കിട്ട നിലയില്‍ പോണിയുള്ളത്. ശരീരത്തിലെ രോമങ്ങള്‍ മുഴുവന്‍ ഷേവ് ചെയ്ത് കളഞ്ഞിരുന്നു. മേക്കപ് ഇട്ട് ആഭരണങ്ങളും അണിഞ്ഞാണ് പോണി വേശ്യാലയത്തിലുള്ളത്. മാത്രമല്ല പെര്‍ഫ്യൂം അടിച്ച് ചങ്ങലയില്‍ ബന്ധിച്ച നിലയിലാണ് ഒറാങ്കുട്ടന്‍.

ഒരുക്കിയിരുത്തിയ പോണിയെ അവളേക്കാള്‍ രണ്ടിരട്ടിയുള്ള രണ്ട് പേര്‍ ബലാത്സംഗം ചെയ്തു. പോണി ഒരു ലൈംഗിക അടിമയാണെന്നത് ഞെട്ടലുണ്ടാക്കുന്നതായിരുന്നെന്ന് ബൊര്‍ണിയൊ ഒറാങ്കുട്ടന്‍ സര്‍വൈവല്‍ ഫൗണ്ടേഷന്‍ യുകെയുടെ ഡൈറക്ടര്‍ മൈക്കിള്‍ ഡെസിലെറ്റ് പറഞ്ഞു. പോണിയെ രക്ഷപ്പെടുത്തിയതില്‍ മൈക്കിളിന്റെ പങ്ക് വളരെ വലുതാണ്.

പോണിയെ കണ്ടെത്തിയപ്പോള്‍ അവളുടെ ശരീരത്തില്‍ ചെറിയ വൃണങ്ങള്‍ ഉണ്ടായിരുന്നു. ഇത് മറച്ച് വെച്ച് മേക്ക്അപ് ഇട്ട നിലയിലായിരുന്നു. മാത്രമല്ല പോണിയുടെ കാതില്‍ കമ്മലും അണിയിച്ചിരുന്നു. ഭാഗ്യത്തിനാണ് 2003ല്‍ പോണിയെ രക്ഷിച്ചത്. ആയുധ ധാരികളായ 35 ഓളം സൈനികര്‍ വെണ്ടി വന്നു ജനക്കൂട്ടത്തില്‍ നിന്നും അവളെ വിട്ടുകിട്ടാന്‍. തങ്ങള അവര്‍ തോക്കുകളും കത്തികളും കാട്ടി ഭീഷണിപ്പെടുത്തി. - പോണിയുടെ രക്ഷാപ്രവര്‍ത്തനത്തിനൊപ്പമുണ്ടായിരുന്ന മിസ്. ഡെസിലെറ്റ്‌സ് പറഞ്ഞു.

കുട്ടിയായിരുന്നപ്പോള്‍ അമ്മയുടെ പക്കല്‍ നിന്നും ചിലര്‍ പോണിയെ തട്ടിയെടുക്കുകയായിരുന്നു. ആറ് വയസുമുതല്‍ പോണിയെ ലൈംഗിക അടിമയാക്കുകയും ചെയ്തു.



from mangalam.com https://ift.tt/2Ap8Tvq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages