ബാങ്ക് വായ്പയെടുത്ത് ക്ലര്‍ക്കായ അച്ഛന്‍ പഠിക്കാനയച്ചു: വിദ്യാര്‍ത്ഥി കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

ബാങ്ക് വായ്പയെടുത്ത് ക്ലര്‍ക്കായ അച്ഛന്‍ പഠിക്കാനയച്ചു: വിദ്യാര്‍ത്ഥി കാനഡയില്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

ടൊറന്റോ: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചാബ് സ്വദേശിയായ വിശാല്‍ ശര്‍മ്മ(21)യെയാണ് ടൊറന്റോയിലെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് സ്ഥിതീകരിച്ചിട്ടില്ല. ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് വിശാല്‍.

പഞ്ചാബിലെ നബ്ബ സ്വദേശിയാണ് വിശാല്‍. ദുരൂഹ മരണത്തിന് കനേഡിയന്‍ പോലീസ് കേസെടുത്തു. അന്വേഷണം നടക്കുകയാണ് മൂന്നു ദിവസത്തിനുള്ളില്‍ കൃത്യമായ കാരണമറിയിക്കാമെന്ന് പോലീസ് വിശാലിന്റെ കുടുംബത്തെ അറിയിച്ചു. ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും അവനുണ്ടായിരുന്നില്ല, അങ്ങനെയാണെങ്കില്‍ തന്നെ എന്തിന് വീടിനു വെളിയില്‍ പോയി?, കുടുംബം സംശയം ഉന്നയിച്ചു.

കുടുംബത്തിലെ ഒരു വിവാഹ ചടങ്ങിനായെത്തിയ വിശാല്‍ സെപ്റ്റംബറിലാണ് തിരികെ പോയത്. അവന്‍ സന്തോഷവനായിരുന്നെന്നും കുടുംബം പറഞ്ഞു. നബ്ബയില്‍ നിന്നു തന്നെയുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിശാല്‍ താമസിച്ചിരുന്നത്. എട്ടു ലക്ഷം രൂപ ബാങ്ക് വായ്പയെടുത്താണ് €ര്‍ക്കായ പിതാവ് നരേഷ് വിശാലിനെ വിദേശത്ത് പഠിക്കാനയച്ചത്. നടപടിക്രമങ്ങള്‍ക്കു ശേഷം മൃതദേഹം നാട്ടിലെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2TOJXGz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages