ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കാണാന്‍ പഴ്‌സില്‍ വെടിയുണ്ടയുമായി എത്തിയയാള്‍ പിടിയില്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇമ്രാന്‍ എന്നയാള്‍ പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ശമ്പള വര്‍ദ്ധനസംബന്ധിച്ച ചര്‍ച്ചകള്‍ക്കു വേണ്ടി എത്തിയ വഖഫ് ബോര്‍ഡ് സംഘത്തിലെ അംഗമാണ് ഇയാള്‍. എന്നാല്‍, വെടിയുണ്ട സംഭാവനപ്പെട്ടിയില്‍ നിന്നും കിട്ടിയതാണെന്നും തത്കാലം പഴ്‌സില്‍ സൂക്ഷിച്ചതാണെന്നും ഇമ്രാന്‍ പോലീസിന് മൊഴി നല്‍കി. മുഖ്യമന്ത്രിയെ കാണാന്‍ വന്നപ്പോള്‍ പഴ്‌സില്‍ നിന്നും മാറ്റാന്‍ മറന്നുപോയി എന്നും അദ്ദേഹം പറഞ്ഞു.
അടുത്തടുത്ത രണ്ടാം തവണയാണ് കെജ്‌രിവാളിന്റെ സുരക്ഷാ വലയത്തില്‍ ഇത്തരത്തില്‍ പിഴവുണ്ടാകുന്നത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അതിക്രമിച്ചു കയറിയയാള്‍ മുഖ്യമന്ത്രിക്കു നേരെ മുളകുപൊടി എറിഞ്ഞത്.
from mangalam.com https://ift.tt/2Ap8QQg
via IFTTT
No comments:
Post a Comment