ശ്രീനഗര്‍: കശ്മീരിലെ ഷോപിയാനില്‍ ഞായറാഴ്ച ആറു തീവ്രവാദികളെ വധിച്ച ശേഷം മരണത്തിന് കീഴടങ്ങിയ ലാന്‍സ് നായ്ക്ക് നസീര്‍ അഹമ്മദിന് അന്താഞ്ജലി അര്‍പ്പിക്കുമ്പോള്‍ ചാക് അഷ്മുജി ഗ്രാമം ഒന്നടങ്കം തേങ്ങുകയായിരുന്നു. ഭാര്യയേയും രണ്ടു മക്കളെയും സാക്ഷിയാക്കി 38 കാരന്റെ ശരീരം കുള്‍ഗാം ജില്ലയിലെ അഷ്മുജി ഗ്രാമത്തിലെ വീട്ടിലേക്ക് ത്രിവര്‍ണ്ണ പതാക പുതപ്പിച്ചായിരുന്നു എത്തിച്ചത്.
ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും ധീരനും മിടുക്കനുമായ നിലയിലേക്ക വാനി എത്തിയത് ശത്രുപക്ഷത്ത് നിന്നുമായിരുന്നു. ഇന്ത്യന്‍ സൈന്യത്തിലെ തീവ്രവാദ വിരുദ്ധസേനയുടെ ഭാഗമാകും മുമ്പ് തീവ്രവാദിയായിരുന്നു വാനി. ഒരിക്കല്‍ കീഴടങ്ങിയ ശേഷം സൈന്യത്തില്‍ ചേര്‍ന്ന് ഏറ്റവും മികച്ച പരിശീലനം നേടിയ വാനി 2007 ലെ വിശിഷ്ട സേവനത്തിന് ഈ വര്‍ഷം ആഗസ്റ്റിലാണ് സേനാ മെഡല്‍ വാങ്ങിയത്.
തീവ്രവാദ പ്രവര്‍ത്തനങ്ങളായിരുന്നു വാനി ആദ്യം ചെയ്തിരുന്നത്. പിന്നീട് ക്രൂരമായ അക്രമപ്രവര്‍ത്തനങ്ങളാണ് തനിക്ക് ചെയ്യേണ്ടി വരുന്നതെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയും നുഴഞ്ഞുകയറ്റ വിരുദ്ധ സേനയുടെ ഭാഗമായി രാജ്യസേവനം തെരഞ്ഞെടുക്കുകയുമായിരുന്നു.2004 ല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനിലൂടെയാണ് സൈനികനായുള്ള രണ്ടാം ജന്മം തുടങ്ങിയത്. തെക്കന്‍ കശ്മീരിലെ കടുത്ത തീവ്രവാദിമേഖലയാണ് കുള്‍ഗാം ജില്ല.
ഇവിടുത്തെ ചെക്കി അഷ്മുജി ഗ്രാമമാകട്ടെ ക്രൂരമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട കോയിന്‍മൂയെ പോലെതന്നെയുള്ളതും. രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ ഭാഗമായിരുന്ന വാനിക്ക് ഞായാറാഴ്ച ഷോപിയാനിലെ ബത്താഗുണ്ടില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടയില്‍ വെടിയേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വാനിയെ പ്രാഥമിക ശുശ്രൂഷ നല്‍കി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
from mangalam.com https://ift.tt/2TNlzVB
via IFTTT
No comments:
Post a Comment