കാമുകി കാമുകനെ വെട്ടി നുറുക്കി ബിരിയാണിയായി ജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

കാമുകി കാമുകനെ വെട്ടി നുറുക്കി ബിരിയാണിയായി ജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്തയുടെ സത്യാവസ്ഥ ഇങ്ങനെ

അല്‍ഐന്‍: കാമുകനെ വെട്ടി നുറുക്കി ബിരിയാണിയാക്കി വിളമ്പിയ കാമുകിയുടെ വാര്‍ത്ത ഏവര്‍ക്കും വന്‍ ഞെട്ടലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് പോലെയല്ല സംഭവം എന്നാണ് അബുദാബി പോലീസ് പറയുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും അബുദാബി പൊലീസ് ഡയറക്ടറേറ്റ് പറയുന്നു.

കാമുകനെ വെട്ടി നുറുക്കി ബിരിയാണിയായി വിളമ്പിയെന്നത് യുവതിയും നിഷേധിച്ചുവെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നു. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരം പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല. കാമുകനെ വെട്ടിനുറുക്കിയ ശേഷം യുവതി ബിരിയാണി വച്ച് ജോലിക്കാര്‍ക്ക് ഭക്ഷണമായി നല്‍കി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

കൊല്ലപ്പെട്ട യുവാവിന്റെ സഹോദരനാണ് സംഭവം പുറത്തറിയാന്‍ കാരണക്കാരനായത്. സഹോദരനെ അന്വേഷിച്ച് എത്തിയപ്പോള്‍ അയാളുമായി യാതൊരു ബന്ധവുമില്ലെന്നാണ് യുവതി പറഞ്ഞത്. മറ്റൊരു യുവതിയുമായി അടുപ്പത്തിലായതോടെ കാമുകന്‍ തന്നെ താമസസ്ഥലത്ത് നിന്ന് പുറത്താക്കുകയായിരുന്നു എന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ യുവതിയുടെ വാക്കുകളില്‍ സംശയം തോന്നിയതോടെ യുവാവിന്റെ സഹോദരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.

യുവതിയുടെ അഭിഭാഷകന്റെ വാദം ഇങ്ങനെ;

അതേ സമയം യുവതിയുടെ അഭിഭാഷകന്റെ വാദം മറ്റൊന്നാണ്. ഏഴു വര്‍ഷത്തെ അടുപ്പം യുവതിക്കും കാമുകനും ഉണ്ടായിരുന്നു. അടുത്തടുത്തായാണ് ഇരുവരും ജോലി ചെയ്തിരുന്നത്. കൊലപാതകം നടന്ന ദിവസം ഇരുവരും സുഹൃത്തുക്കളോടൊപ്പം പുറത്ത് പോയിരുന്നു. ഏറെ വൈകിയാണ് ഇവര്‍ വീട്ടിലെത്തിയത്. യുവതിയെ വിട്ടിലെത്തിച്ചതും കാമുകനായിരുന്നു. അന്നേ ദിവസം ഉച്ചയോടെ യുവതിയെ വീണ്ടും ഒരു യാത്രയ്ക്ക് കാമുകന്‍ ക്ഷണിച്ചുവെങ്കിലും തിരക്കിലായിരുന്ന യുവതി അത് നിരസിച്ചു. മറ്റൊരു ഫ്‌ളാറ്റിലേക്ക് താമസം മാറുന്ന തിരക്കിലായിരുന്നു അവര്‍. തുടര്‍ന്ന് സാധനങ്ങള്‍ മാറ്റാന്‍ സഹായിക്കണമെന്ന് യുവതി കാമുകനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്രമായി. യുവതിയെ കാമുകന്‍ മുടിയില്‍ കടന്ന് പിടിക്കുകയും തല മേശയില്‍ അടിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ യുവതി കാമുകന്റെ നെഞ്ചില്‍ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.



from mangalam.com https://ift.tt/2Arzd88
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages