ലക്നൗ: ഭാര്യയ്ക്ക് സ്വഭാവ ദൂഷ്യം ഉണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് പിഞ്ച് കുഞ്ഞിന്റെ കഴുത്തില്‍ കുത്തി. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിലാണ് യുവാവ് കത്തി കുത്തിയിറക്കിയത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവത്തില്‍ പ്രതിയായ സജ്ജാദ് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് മൊറാദാബാദിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഞായറാഴ്ച സന്ധ്യയോടെ സജ്ജാദും സുഹൃത്തും തമ്മില്‍ വീട്ടില്‍ ഇരുന്ന് മദ്യപിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിന് പറഞ്ഞയച്ചശേഷം സജ്ജാദ് ഭാര്യയെ മര്‍ദ്ദിക്കുകയും കത്തിയുമായി എത്തി തൊട്ടിലില്‍ കിടന്നിരുന്ന കുഞ്ഞിന്റെ കഴുത്തില്‍ കുത്തുകയുമായിരുന്നു. ഉടന്‍തന്നെ ഭാര്യയും അമ്മയും കൂടി സ്ജാദിനെ തള്ളി മാറ്റി കുട്ടിയെയും കൊണ്ട് വീടിന് പുറത്തെത്തി. പിന്നീട് അയല്‍ക്കാരുടെ സഹായത്തോടെ പോലീസിനെ വിവരം അറിയിച്ചു.
പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജ്ജാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേ സമയം കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും ശ്വാസനാളത്തില്‍ നിന്നും കുറച്ച് അകലം മാത്രം ബാക്കി നില്‍ക്കെയാണ് മുറിവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ കൈവിരലുകള്‍ക്കും കൈതണ്ടയ്ക്കും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. 18 മാസങ്ങള്‍ക്ക് മുമ്പായിരുന്നു സജ്ജാദ് യുവതിയെ വിവാഹം ചെയ്തത്.
from mangalam.com https://ift.tt/2Bzli1B
via IFTTT
No comments:
Post a Comment