ബസിൽ തീർഥാടകർക്കൊപ്പം യുവതി; കോട്ടയത്തും പൊൻകുന്നത്തും പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

ബസിൽ തീർഥാടകർക്കൊപ്പം യുവതി; കോട്ടയത്തും പൊൻകുന്നത്തും പ്രതിഷേധം

എരുമേലി: ശബരിമല ദർശനത്തിനായി മകനും സഹോദരങ്ങൾക്കുമൊപ്പം യുവതി എത്തിയത് പ്രതിഷേധത്തിന് കാരണമായി. എന്നാൽ യുവതി എരുമേലി വരെയെ എത്തുവെന്ന ഉറപ്പിൽ പ്രതിഷേധം തണുത്തു. യുവതി ശബരിമല ദർശനത്തിനെത്തിയതാണെന്ന് കരുതിയാണ് പ്രതിഷേധമുണ്ടായത്. കോട്ടയം റെയിൽവേ സ്റ്റേഷനിലും പൊൻകുന്നത്തും പ്രതിഷേധവുമായി ശബരിമല കർമസമിതി, ബി.ജെ.പി. പ്രവർത്തകരെത്തി. ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശികളായ ഷൈലജ (40), മകൻ ശിവ, സഹോദരങ്ങളായ കിരൺ, ശിവ എന്നിവരടങ്ങുന്ന സംഘമാണ് ബുധനാഴ്ച രാവിലെ തീവണ്ടിയിൽ കോട്ടയത്തെത്തിയത്. െറയിൽവേ സ്റ്റേഷനിലിറങ്ങിയ തീർഥാടക സംഘത്തിൽ യുവതിയെ കണ്ടതോടെയാണ് പ്രതിഷേധത്തിന് കാരണമായത്. ഇതോടെ പോലീസ് എത്തുകയായിരുന്നു. പോലീസ് സുരക്ഷയിലാണ് ഇവരെ കോട്ടയത്തുനിന്ന് പമ്പയ്ക്കുള്ള കെ.എസ്.ആർ.ടി.സി. ബസിൽ കയറ്റിയത്. ഇതിനകം തന്നെ ശബരിമല ദർശനത്തിനായി യുവതി എത്തിയെന്നറിഞ്ഞ് പ്രതിഷേധക്കാർ സംഘടിച്ചിരുന്നു. കോട്ടയത്തുനിന്നു ഇവർ പമ്പ ബസിൽ വരുന്നതിനിടെയാണ് പൊൻകുന്നത്ത് വിശ്വാസികൾ ബസ് തടഞ്ഞത്. പോലീസും വിശ്വാസികളും ബസിൽ കയറി യുവതിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചപ്പോൾ 40 വയസ്സെന്ന് കണ്ടെത്തുകയായിരുന്നു. ശബരിമലയ്ക്ക് പോകില്ലയെന്ന ഉറപ്പിലാണ് പൊൻകുന്നത്തുനിന്ന് യാത്ര തുടർന്നത്. കാഞ്ഞിരപ്പള്ളിയിൽനിന്നു പോലീസ് വാഹനത്തിലാണ് ഇവരെ എരുമേലിയിലെത്തിച്ചത്. ബന്ധുക്കൾക്കൊപ്പം മുൻവർഷങ്ങളിലും പമ്പവരെ പോയിരുന്നുവെന്നും ശബരിമലയിൽ പ്രതിഷേധങ്ങൾ നടക്കുന്നത് അറിയില്ലായിരുന്നെന്നും ഇവർ പറഞ്ഞതായി പോലീസ് പറഞ്ഞു. യുവതിക്ക് താമസിക്കാൻ പോലീസ് എരുമേലിയിൽ സൗകര്യമൊരുക്കി. ഒപ്പമുള്ളവർ ബുധനാഴ്ച വൈകുന്നേരത്തോടെ ശബരിമലയ്ക്ക് പോയി. content highlights: sabarimala,sabarimala women entry,sabarimala women entry protest


from mathrubhumi.latestnews.rssfeed https://ift.tt/2A9ZqYv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages