മൂന്നു വർഷത്തിനിടെ ജീവൻ നഷ്ടമായത് 400-ലധികം സൈനികർക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

മൂന്നു വർഷത്തിനിടെ ജീവൻ നഷ്ടമായത് 400-ലധികം സൈനികർക്ക്

ന്യൂഡൽഹി: മൂന്നുവർഷത്തിനിടെ ഇന്ത്യാ-പാകിസ്താൻ അതിർത്തിയിലുണ്ടായ വെടിവെപ്പിലും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ ഭീകര, തീവ്രവാദി ആക്രമണങ്ങളിലും നാനൂറോളം സുരക്ഷാദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം. 2015 മുതൽ 2017 വരെയുള്ള കണക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുറത്തുവിട്ടത്. അതിർത്തിരക്ഷാസേനയിലെ (ബി.എസ്.എഫ്.) ഉദ്യോഗസ്ഥരാണ് മരിച്ചവരിലേറെയും-167 പേർ. ഇവരിലേറെയും ഇന്ത്യ-പാക് അതിർത്തിയിലാണ് കൊല്ലപ്പെട്ടത്. ഈ കാലയളവിൽ മാവോവാദിയാക്രമണത്തിലും ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തിലും 103 സി.ആർ.പി.എഫുകാർ കൊല്ലപ്പെട്ടു. ഇന്ത്യ-ഭൂട്ടാൻ, ഇന്ത്യ-നേപ്പാൾ അതിർത്തികൾ കാക്കുന്ന സശസ്ത്ര സീമാബലിലെ 48 പേരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ-ചൈന അതിർത്തിയിൽ കാവൽനിൽക്കുന്ന ഇന്തോ- ടിബറ്റൻ ബോർഡർ പോലീസിലെ 40 പേരും കൊല്ലപ്പെട്ടു. സി.ഐ.എസ്.എഫിലെ രണ്ടുപേരും ഇന്ത്യ-മ്യാൻമാർ അതിർത്തികാക്കുന്ന അസം റൈഫിൾസിലെ 35 അംഗങ്ങളും മരിച്ചു.മരിച്ചവരുടെ കണക്ക്സുരക്ഷസേന 2015 2016 2017ബി.എസ്.എഫ്. 62 58 47സി.ആർ.പി.എഫ് 9 42 52സശസ്ത്ര സീമാ ബൽ 16 15 17ഐ.ടി.ബി.പി. 15 10 15അസം റൈഫിൾസ് 18 9 8സി.ഐ.എസ്.എഫ്. 0 1 1


from mathrubhumi.latestnews.rssfeed https://ift.tt/2FCbZSu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages