മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ജലീലിനെ സംരക്ഷിക്കുന്നു:ജയരാജനെ മുഖ്യമന്ത്രി തിരിച്ചെടുത്തതിലൂടെ നല്‍കിയത് ആര്‍ക്കും അഴിമതി നടത്താനുള്ള ലൈസന്‍സെന്ന് ചെന്നിത്തല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും ജലീലിനെ സംരക്ഷിക്കുന്നു:ജയരാജനെ മുഖ്യമന്ത്രി തിരിച്ചെടുത്തതിലൂടെ നല്‍കിയത് ആര്‍ക്കും അഴിമതി നടത്താനുള്ള ലൈസന്‍സെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണെന്ന് തുറന്നടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സംരക്ഷണമുള്ളതിനാലാണ് ജലീല്‍ മന്ത്രിയെന്ന നിലയില്‍ ഇത്രയും വലിയ അഴിമതി നടത്തിയതെന്നും ചെന്നിത്തല തുറന്നടിച്ചു.

ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച ജയരാജനെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തതിലൂടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കാനുള്ള ധൈര്യം മന്ത്രിമാര്‍ക്ക് ലഭിച്ചു. ജയരാജനെ മുഖ്യമന്ത്രി തിരിച്ചെടുത്തതിലൂടെ ആര്‍ക്കും അഴിമതി നടത്താനുള്ള ലൈസന്‍സാണ് നല്‍കിയതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നെയ്യാറ്റിന്‍കര കൊലപാതകത്തില്‍ ഡിവൈഎസ്പിയെ പിടികൂടാനാകാത്തത് ഉന്നതന്മാരുടെ പിന്തുണയുള്ളതിനാലാണെന്ന് ചെന്നിത്തല ആരോപിച്ചു. കേസ് അട്ടിമറിക്കാനാണ് ക്രൈംബ്രാഞ്ചിന് വിട്ടതെന്നും അന്വേഷണം സിബിഐക്കു വിടണമെന്നും അല്ലെങ്കില്‍ ഐജിയെക്കൊണ്ട് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2DdCzyk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages