അറസ്റ്റു ചെയ്യാന്‍ പോലിസിനെ വെല്ലുവിളിച്ചത് വികാര പ്രകടനം മാത്രം ; എം.ടി രമേശിനെ തള്ളി ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

അറസ്റ്റു ചെയ്യാന്‍ പോലിസിനെ വെല്ലുവിളിച്ചത് വികാര പ്രകടനം മാത്രം ; എം.ടി രമേശിനെ തള്ളി ശ്രീധരന്‍പിള്ള

തിരുവനന്തപുരം: വിവാദപ്രസംഗത്തെ തുടര്‍ന്ന് ബി.ജെ.പി ദേശിയ അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ അറസ്റ്റുചെയ്യാന്‍ വെല്ലുവിളിച്ച എം.ടി രമേശിനെ തള്ളി ശ്രീധരന്‍പിള്ള രംഗത്ത്. ആറസ്റ്റുചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനത്തിന്റെ ഭാഗമായാണെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി.

വിവാദ പ്രസംഗത്തെ തുടര്‍ന്ന് ശ്രീധരന്‍പിള്ളക്കെതിരെ കസബ പോലീസ് കേസെടുത്തിരുന്നു. ബി.ജെ.പി സംഘടിപ്പിച്ച് രഥയാത്ര കസബ പോലീസ് സ്‌റ്റേഷനു മുന്നിലൂടെ കടന്നുപോകുമ്പോള്‍ ധൈര്യമുണ്ടെങ്കില്‍ അറസ്റ്റുചെയ്യാനായിരുന്നു എം.ടി രമേശിന്റെ വെല്ലുവിളി.

ശബരിമലയിലേക്കു പോകുന്ന വാഹനങ്ങള്‍ക്ക് പോലീസ് പാസ് നിര്‍ബന്ധമാക്കിയ നടപടികള്‍ പിന്‍വലിക്കണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. ശബരിമലയിലേക്ക പോകുന്ന വാഹനങ്ങള്‍ക്ക പാസ് വേണമെന്നത് സഞ്ചാര സ്വാതന്ത്രം നിഷേധിക്കലാണെന്നും, പിണറായി സര്‍ക്കാര്‍ അയ്യപ്പഭക്തരെ എങ്ങനെ തടയാമെന്നതിനെപറ്റി ഗവേഷണം നടത്തുകയാണെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2PiNYUW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages