സ്ത്രീകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും; ഛത്തീസ്ഗഢില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

സ്ത്രീകള്‍ക്ക് രണ്ടു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും; ഛത്തീസ്ഗഢില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി

റായ്പൂര്‍: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഛത്തീസ്ഗഢില്‍ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് ബിസിനസ് നടത്തുന്നതിന് രണ്ടു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കുമെന്ന് പത്രിക പുറത്തിറക്കി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി രമണ്‍ സിംഗും പറഞ്ഞു. ഛത്തീസ്ഗഢില്‍ ഫിലിം സിറ്റി കൊണ്ടുവരും. 12ാം ക്ലാസ് വരെ എല്ലാ കുട്ടികള്‍ക്കും സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമുകളും നല്‍കുമെന്നും 'സങ്കല്പ് പത്ര' എന്നു പേരിട്ടിരിക്കുന്ന പ്രകടനപത്രികയില്‍ പറയുന്നു.

ബി.ജെ.പി ഭരണത്തില്‍ സംസ്ഥാന ക്ഷേമരാഷ്ട്രമായി മാറി. എജിഎന്‍ആര്‍ഇജിഎ അടക്കം നിരവധി പദ്ധതികള്‍ അഴിമതി രഹിതമായി സംസ്ഥാനത്ത് നടപ്പിലാക്കി. നൈപുണ്യ വികസനത്തില്‍ നിയമനിര്‍മ്മാണം നടത്തിയ ഏക സംസ്ഥാനം ഛത്തീസ്ഗഢ് ആണെന്നും അമിത് ഷാ പറഞ്ഞു. രമണ്‍ സിംഗിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വീണ്ടും സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും അമിത് ഷാ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ഇന്നലെ പുറത്തിറക്കിയിരുന്നു. കാര്‍ഷിക കടാശ്വാസം, സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം വിളകള്‍ക്ക് താങ്ങുവില, മദ്യവില്‍പ്പന നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്.

ഛത്തീസ്ഗഢിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് പോളിംഗ്. ഈ മാസം 20നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്.



from mangalam.com https://ift.tt/2QwaJBf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages