അഴിമതിക്കെതിരെ സംസാരിക്കുന്ന മോഡി ഛത്തീസ്ഗഢല്‍ എത്തുമ്പോള്‍ മിണ്ടുന്നില്ല: രാഹുല്‍ ഗാന്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

അഴിമതിക്കെതിരെ സംസാരിക്കുന്ന മോഡി ഛത്തീസ്ഗഢല്‍ എത്തുമ്പോള്‍ മിണ്ടുന്നില്ല: രാഹുല്‍ ഗാന്ധി

റായ്പൂര്‍: ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതിക്കെതിരെ പോരാടുമെന്ന് പറയുന്ന മോഡി ഛത്തീസ്ഗഢില്‍ എത്തുമ്പോള്‍ മുഖ്യമന്ത്രിയുടെ അഴിമതിയെ കുറിച്ച് മിണ്ടുന്നില്ല. ചിട്ടി ഫണ്ട് കേസില്‍ 5000 കോടി രൂപയാണ് അപ്രത്യക്ഷമായത്. 310 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഒരു നടപടിയും വന്നിട്ടില്ല. കാരണം മുഖ്യമന്ത്രി ഉള്‍പ്പെട്ടിരിക്കുന്നു എന്നതാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഛത്തീസ്ഗഢിലെ കങ്കാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

പിഡിഎസ് തട്ടിപ്പാണ് രണ്ടാമത്തെ വിഷയം. 36,000 കോടി രൂപയാണ് ഛത്തീസ്ഗഢിലെ ജനങ്ങള്‍ക്ക് നഷ്ടമായത്. കേസില്‍ പിടിയിലായവരുടെ ഡയറിയില്‍ എഴുതിയിരുന്ന സി.എം മാഡം, ഡോ.സാഹബ് എന്നിവര്‍ ആരാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ് തയ്യാറാകണം.

ഇതിനൊന്നും മറുപടി പറയാന്‍ കഴിയില്ലെങ്കില്‍ പനാമ പേപ്പറില്‍ പേരുവന്ന മകനെതിരെ എന്തു നടപടിയെടുത്തു എന്നെങ്കിലും ജനങ്ങളോട് പറയാന്‍ തയ്യാറാകണം. പനാമ പേപ്പറില്‍ പേരു വന്നതിന്റെ പേരില്‍ പാകിസ്താനില്‍ ഒരു പ്രധാനമന്ത്രി ജയിലിലായി എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2Oydxfn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages