കുവൈത്തില്‍ ശക്തമായ മഴ തുടരുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

കുവൈത്തില്‍ ശക്തമായ മഴ തുടരുന്നു

കുവൈത്ത് സിറ്റി: ശക്തമായി തുടരുന്ന മഴയിൽ റോഡുകളും പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വെള്ളക്കെട്ടിൽ ഒഴുകി. വെള്ളിയാഴ്ച പകൽ ആരംഭിച്ച മഴ രാത്രിയോടെ കടുക്കുകയായിടുന്നു. രാത്രിയോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.പോലിസിന്റെ നിർദേശപ്രകാരം വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ചു യാത്രക്കാർ രക്ഷപെട്ടു. റോഡുകളിൽ അതിരൂക്ഷമായ ഗതാഗത കുരുക്കും നേരിട്ടു. മുനിസിപ്പൽ അധികൃതരും സുരക്ഷ അധികൃതരും അഗ്നിശമന വിഭാഗവും സംയോജിച്ചുള്ള രക്ഷാ പ്രവർത്തനം അപകടങ്ങൾ ഒഴിവാക്കി.അടുത്ത രണ്ട് ദിവസം കൂടി മഴ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കഴിവതും വീടിനുള്ളിൽ കഴിയാനാണ് നിർദേശം. വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച വരെയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റ മുന്നറിയിപ്പ്.കടലിൽ പോവരുതെന്നാണ് മുന്നറിയിപ്പ്.


from mathrubhumi.latestnews.rssfeed https://ift.tt/2Pl6v2Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages