റായ്പൂർ: നക്സൽവാദം വിപ്ലവത്തിനുള്ള ഉപാധിയായി കാണുന്ന കോൺഗ്രസ് ഛത്തീസ്ഗഢിന് വേണ്ടി നല്ലതൊന്നും ചെയ്യില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രമൺ സിങിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഛത്തീസ്ഗഢിനെ നക്സലുകളിൽനിന്ന് ഏറെക്കുറെ മോചിപ്പിച്ചെന്നും സംസ്ഥാനത്തെ ഊർജോത്പാദനത്തിന്റെയും സിമന്റ് വ്യവസായത്തിന്റെയും കേന്ദ്രമാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു. നക്സലുകൾ വിപ്ലവം ആരംഭിച്ചു കഴിഞ്ഞെന്നും ഇത് ആയുധംകൊണ്ടല്ല ചർച്ചയിലൂടെ വേണം പരിഹരിക്കാനുമെന്ന് ഉത്തർപ്രദേശ് കോൺഗ്രസ് പ്രസിഡന്റ് രാജ് ബാബർ പറഞ്ഞിരുന്നു. ഇതിനെ ചൂണ്ടിക്കാണിച്ചാണ് അമിത് ഷാ പുതിയ പരാമർശവുമായി രംഗത്ത് വന്നിരിക്കുന്നത്. നക്സൽ വാദം വിപ്ലവത്തിനുള്ള മാർഗമായി കരുതുന്നവർക്ക് ഛത്തീസ്ഗഢിൽ ജയിക്കാനാവില്ലെന്നും ഛത്തീസ്ഗഢിൽ വിജയം ബിജെപിക്കൊപ്പമാകുമെന്നും ഷാ പറഞ്ഞു. നേരത്തെ കോൺഗ്രസുകാർ അർബൻ മാവോവാദികളെ പിന്തുണയ്ക്കുയാണെന്ന വാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Qu4ZIs
via
IFTTT
No comments:
Post a Comment