അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

അയോധ്യയില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി എംപി

ഗോണ്ട ( ഉത്തർപ്രദേശ്): അയോധ്യയിൽ ശ്രീരാമന്റെ പടുകൂറ്റൻ പ്രതിമ നിർമിക്കാൻ ഉത്തർപ്രദേശിലെ ബിജെപി സർക്കാർ ശ്രമിക്കുന്നതിനിടെ പാർട്ടിയെ വിഷമവൃത്തത്തിലാക്കി പാളയത്തിൽ അപശബ്ദം. തർക്കഭൂമിയിൽ ശ്രീബുദ്ധന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബിജെപി എംപി രംഗത്ത്. ബറൈചിൽ നിന്നുള്ള എം.പിയായ സാവിത്രിബായ് ഫുലെയാണ് ബുദ്ധപ്രതിമയെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. അലഹബാദ് ഹൈക്കോടതി നിർദ്ദേശപ്രകാരം തർക്കഭൂമിയിൽ നടത്തിയ ഉദ്ഘനനത്തിൽ ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നും അതിനാൽ അവിടെ ബുദ്ധന്റെ പ്രതിമ നിർബന്ധമായും സ്ഥാപിക്കണമെന്നുമാണ് സാവിത്രിബായ് ഫുലെ പറയുന്നത്. ബുദ്ധൻ ഭാരതീയനാണ്. അയോധ്യ ബുദ്ധന്റെ സ്ഥലം കൂടിയാണ്. അതിനാൽ ബുദ്ധന്റെ പ്രതിമ അയോധ്യയിൽ സ്ഥാപിക്കണമെന്നും അവർ വ്യക്തമാക്കി. അയോധ്യയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് അവർ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന് ആവശ്യപ്പെടുന്ന സ്വകാര്യ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ബിജെപി രാജ്യസഭാംഗമായ രാകേഷ് സിൻഹ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഇന്ത്യ മതേതര രാജ്യമാണെന്നും ഭരണഘടനയനുസരിച്ച് എല്ലാ മതങ്ങൾക്കും തുല്യമായ സംരക്ഷണം നൽകേണ്ടതുണ്ടെന്നും അവർ പറഞ്ഞു. ഭരണഘടനയനുസരിച്ചാണ് ഭരണകൂടം പ്രവർത്തിക്കേണ്ടതെന്നും അവർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Pq0iTC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages