ചാത്തന്നൂര്‍: പത്ത് മാസം പ്രായമായ കുഞ്ഞുമായി യുവതി കിണറ്റില്‍ ചാടി ജീവനൊടുക്കി. ഇ.എസ്.ഐ വാര്‍ഡ് പാറക്കല്‍ കാടിയാതി ക്ഷേത്ത്രതിന് സമീപമുള്ള വിഷ്ണു ഭവനില്‍ മണിയുടെയും അമ്പിളിയുടെയും മകള്‍ മായ (19) മകള്‍ മൈഥിലി എന്നിവരാണ് മരിച്ചത്.
കരിമ്പാലൂര്‍ മുളമൂട്ടില്‍ കുന്ന് കോളനിയില്‍ സന്ദീപ് ഭവനിലെ ദിലീപിന്റെ വീട്ടിലെ 40 അടി താഴ്ചയുള്ള കിണറിലേക്കാണ് മായ ചാടിയത്. നൃത്തകലാകാരനായ ദിലീപുമായി ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു മായ. ഇവര്‍ നിയമപരമായി വിവാഹിതരായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് സംഭവം ഉണ്ടാകുന്നത്. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ ആഴത്തിലേക്ക് ഇറങ്ങാന്‍ സാധിച്ചില്ല. പിന്നീട് അഗ്നിശമന സേന എത്തി മായയെയും കുഞ്ഞിനെയും കിണറ്റില്‍ നിന്നും എടുത്ത് പാരിപ്പള്ളി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ദിലീപിനൊപ്പം വീട്ടിലായിരുന്നു മായ താമസിച്ചിരുന്നത്. ദിലീപ് നൃത്തപരിപാടികള്‍ക്ക് പോകുന്നതിനോട് മായയ്ക്ക് അത്രവലിയ താത്പര്യം ഉണ്ടായിരുന്നില്ല. ഇതെചൊല്ലി രണ്ട് പേരും തമ്മില്‍ വഴ്കും സ്ഥിരമായിരുന്നു. രണ്ട് ദിവസം മുമ്പ് മായ കുഞ്ഞുമായി വീട്ടിലേക്ക് പോയിരുന്നു. വെള്ളിയാഴ്ച രാവിലെ മായ തിരികെ എത്തി. എന്നാല്‍ ദിലീപുമായി വീണ്ടും വഴക്കിടുകയും കുഞ്ഞുമായി കിണറില്‍ ചാടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
from mangalam.com https://ift.tt/2yOWL6W
via IFTTT
No comments:
Post a Comment