ഫ്‌ളോറിഡയില്‍ യോഗ സെന്ററില്‍ വെടിവയ്പ്പ്; രണ്ടു പേര്‍ മരിച്ചു നിരവധി ആളുകള്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

ഫ്‌ളോറിഡയില്‍ യോഗ സെന്ററില്‍ വെടിവയ്പ്പ്; രണ്ടു പേര്‍ മരിച്ചു നിരവധി ആളുകള്‍ക്ക് പരിക്ക്

തല്ലാഹസ്സീ: അമേരിക്കന്‍ രാജ്യമായ ഫ്‌ളോറിഡയിലെ ഒരു യോഗ സെന്ററില്‍ അക്രമി നടത്തിയ വെടിവയ്പ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഫ്‌ളോറിഡയുടെ തലസ്ഥാനമായ തല്ലാഹസ്സിയില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് ആക്രമണമുണ്ടായത്.

അക്രമി കൈയ്യില്‍ സൂക്ഷിച്ചിരുന്ന പിസ്റ്റല്‍ ഉപയോഗിച്ച് ആറുപേരെ നിറയൊഴിക്കുകയായിരുന്നു. തങ്ങള്‍ എത്തിയപ്പോള്‍ നിരവധി ആളുകള്‍ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമി സ്വയം വെടിവയ്ക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാളുടെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സംഭവം നടക്കുമ്പോള്‍ കെട്ടിടത്തിനുള്ളില്‍ നിരവധി ആളുകളുണ്ടായിരുന്നു. ഒരാള്‍ മാത്രമാണ് അക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍.



from mangalam.com https://ift.tt/2OoWYCG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages