അഞ്ചുപേരെയും വിളിച്ചിറക്കി പാലത്തിലേക്ക് കൊണ്ടു വന്നു വരിവരിയായി നിര്‍ത്തി, പിന്നില്‍ നിന്നും വെടിയുണ്ട വര്‍ഷിച്ചു ; ആസാമില്‍ ബംഗാളികളെ വെടിവെച്ചു കൊന്ന സംഭവത്തിന് സാക്ഷികള്‍ ഏറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

അഞ്ചുപേരെയും വിളിച്ചിറക്കി പാലത്തിലേക്ക് കൊണ്ടു വന്നു വരിവരിയായി നിര്‍ത്തി, പിന്നില്‍ നിന്നും വെടിയുണ്ട വര്‍ഷിച്ചു ; ആസാമില്‍ ബംഗാളികളെ വെടിവെച്ചു കൊന്ന സംഭവത്തിന് സാക്ഷികള്‍ ഏറെ

ബ്രഹ്മപുത്ര നദിക്കരയിലെ ടിന്‍സുകിയ ജില്ലയിലെ ധോലാ ഏരിയയിലുള്ള ബിസോണിമുഖ് ഗ്രാമത്തില്‍ രണ്ടു മോട്ടോര്‍സൈക്കിളുകളിലായി സൈനികയൂണിഫോമില്‍ തോക്കുധാരികളായ ആറു പേര്‍ എത്തിയത് വ്യാഴാഴ്ച വൈകിട്ട് 7.30 യോടെയായിരുന്നു. ബംഗാളി സംസാരിക്കുന്ന ശ്യാംലാല്‍ ബിശ്വാസ് (60), ആനന്ദ ബിശ്വാസ് (18), അഭിനാശ് ബിശ്വാസ് (25), സുബല്‍ ദാസ് (60), ധനജ്ഞയ് നാമാശൂദ്ര (23), ശതബ് നാമാശുദ്ര (17) എന്നിവര്‍ ചുറ്റും നിന്നിരുന്നു. നദിക്ക് കുറുകെയുള്ള പാലത്തിലേക്കാണ് ഇവരെ കൊണ്ടു പോയത്. പുഴയ്ക്കഭിമുഖമായി നില്‍ക്കാന്‍ അവരോട് പറഞ്ഞു. അതിന് ശേഷം പിന്നില്‍ നിന്നും വെടിവെച്ചു.

വ്യാഴാഴ്ച ആസ്സാമില്‍ അഞ്ചുപേര്‍ വെടിയേറ്റു മരിച്ച ആ സംഭവത്തിന് അനേകം സാക്ഷികള്‍ ഉണ്ടായിരുന്നു. കൊല നടത്തിയതിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആസാമിലെ ബംഗാളി വിരുദ്ധ പ്രസ്ഥാനങ്ങളും തീവ്രവാദികളും സംശയത്തിന്റെ നിഴലിലാണ്. കൊല്ലപ്പെട്ട മൂന്ന് പേര്‍ ഒരു വീട്ടില്‍ നിന്നുള്ളവരും രണ്ടു പേര്‍ പ്രധാന റോഡില്‍ നിന്നുള്ളവരും ഒരാള്‍ ഒരു കടയില്‍ നിന്നുള്ള ആളുമായിരുന്നു. എല്ലാവരും വഴിയില്‍ തന്നെ വീണു മരിച്ചപ്പോള്‍ വെടിയേറ്റ് നദിയിലേക്ക് വീണ 17 കാരന്‍ ശതബ് നാമാശുദ്രയെ മരിക്കാന്‍ വിട്ടിട്ട് തോക്കുധാരികള്‍ പോയി. ''എകെ 47 ന്റെ ഒഴിഞ്ഞ 38 കാറ്ററിഡ്ജുകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്'' സാദിയ പോലീസ് സൂപ്രണ്ട് പിഎസ് ചാംഗ്മതി പറഞ്ഞു.

കൊല്ലപ്പെട്ട അഞ്ചുപേരും പച്ചക്കറി കര്‍ഷകരാണ്. അഭിനാശിന്റെയും ആനന്ദയുടെയും അമ്മാവനായ ശ്യാംലാല്‍ ഒരു പച്ചക്കറി കടയും അഭിനാശ് മൊബൈല്‍ റീച്ചാര്‍ജ്ജ് കടയും നടത്തുന്നു. കൊലപാതകികള്‍ക്ക് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം (ഇന്‍ഡിപെന്റന്റ്) മായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയം.

ശതബിന് പുറമേ അഭിനാശിന്റെ ഭാര്യ ഊര്‍മ്മിള (21) ഇളയസഹോദരന്‍ സുഷന്‍ (22), അന്ന് ബിശ്വാസിന്റെ കുടുംബം സന്ദര്‍ശിക്കാന്‍ എത്തിയ യുന്‍മോണി സോണോവാല്‍ നായക് (20) എന്ന യുവതി എന്നിവരും സംഭവത്തിന്റെ സാക്ഷികളാണ്. ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് നാലു പേര്‍ വീട്ടിലേക്ക് കയറിവന്ന് ആനന്ദയോടും മൊബൈല്‍ഷോപ്പിലെ തന്റെ മുറിയില്‍ മൊബൈല്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ശതബിനോടും ഒരു കാര്യം പറയാനുണ്ടെന്നും പിന്നാലെ വരാനും പറഞ്ഞത്. ആസ്സാമിയിലാണ് സംസാരം. സംസാരിച്ചിട്ട് ഇപ്പോള്‍ വിടാമെന്നും വീട്ടിലിരുന്നവരോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

രണ്ടുവയസ്സുകാരിയായ മകള്‍ തനീഷയുമായി പുറത്തായിരുന്നു അഭിനാശിനോടും പിന്നാലെ വരാന്‍ പറഞ്ഞു. കുട്ടിയെ ഭാര്യയുടെ കയ്യിലേക്ക് നല്‍കിയാണ് അയാള്‍ പോയത്. യൂണിഫോമില്‍ ആയിരുന്നതിനാല്‍ സൈനികരാണെന്നാണ് കരുതിയതെന്ന് ഊര്‍മ്മിള പറയുന്നു. ഊര്‍മ്മിളയും നായക്കും സൂശനും അവര്‍ക്ക് പിന്നാലെ പാഞ്ഞു. എന്നാല്‍ തോക്കുകൊണ്ട് പിന്നാലെ വന്നവരെ ഇടിച്ച ശേഷം തിരിച്ചു പോകാനാണ് അവര്‍ പറഞ്ഞത്. പേടിച്ചു പോയതിനാല്‍ അവര്‍ തിരിച്ചോടി.

വീട്ടിലെത്തിയ അവര്‍ അഭിനാശിന്റെയൂം ആനന്ദയുടെയും പിതാവ് മോഹന്‍ലാലിനെ വിളിച്ചു. മോഹന്‍ലാല്‍ ടോര്‍ച്ചുമെടുത്ത് ഗേറ്റിനടുത്തേക്ക് പോയെങ്കിലും ആരെയും കണ്ടില്ല. തുടര്‍ന്ന് അവര്‍ പാലത്തിനടുത്തേക്ക് പോയിരിക്കാമെന്ന് കരുതി അങ്ങോട്ടു പോയി. മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ പടക്കം പൊട്ടുന്നത് പോലെ ശബ്ദം കേട്ടു. 70 കളിലുള്ള മോഹന്‍ലാല്‍ പറയുന്നു. ബിശ്വാസ് കുടുംബത്തിന്റെ വീടിന്റെ അടുത്തു തന്നെയുള്ള തന്റെ കടയില്‍ നിന്നുമാണ് ശ്യാംലാലിനെ പിടിച്ചുകൊണ്ടുപോയതെന്നാണ് ഗ്രാമീണര്‍ പറയുന്നത്. സുബലും ധനജ്ഞയേയും റോഡില്‍ തന്നെ നിര്‍ത്തിയിരുന്നു. വെടിശബ്ദത്തിന് പിന്നാലെ ആകാംഷ കൊണ്ട് പാലത്തിനടുത്തേക്ക് പോയ ഗ്രാമീണര്‍ കണ്ടത് മൂന്ന് പേര്‍ മരിച്ചു കിടക്കുന്നതാണ്.

ശ്യാംലാലും സുബലും രക്തം വാര്‍ന്ന നിലയിലും ശതബ് പുഴയില്‍ ബോധം കെട്ടും കിടക്കുന്നത് കണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. സഹോദരന്‍ ശ്യാംലാലിന്റെ ശരീരത്ത് നാലു ബുള്ളറ്റുകള്‍ തുളഞ്ഞുകയറിയിരുതായി മോഹന്‍ലാല്‍ പറഞ്ഞു. മകന്‍ അര്‍ജുനെയാണ് ശ്യാംലാല്‍ അവസാനം വിളിച്ചത്. അയാള്‍ എത്തും മുമ്പ് ശ്യാംലാല്‍ മരിച്ചിരുന്നു.

അഞ്ചു മൃതദേഹങ്ങളും വെള്ളിയാഴ്ച വൈകിട്ടോടെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു. രാത്രി തന്നെ മൃതദേഹങ്ങളും കൊല്ലപ്പെട്ട പാലത്തിന് സമീപം ദഹിപ്പിച്ചു. വെള്ളിയാഴ്ച ഇരകളുടെ കുടുംബത്തെ ആസാം പോലീസിലെ മൂന്ന് ഉന്നതോദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ബംഗാളികളുടെ പ്രദേശത്ത് ആക്രമണ സാധ്യത സംബന്ധിച്ച വിവരം തങ്ങള്‍ക്ക് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും കിട്ടിയിരുന്നെങ്കിലും എവിടെയാണെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ലെന്നും പറഞ്ഞു.

കര്‍ഷകരും തൊഴിലാളികളും ഏറെയുള്ള ബംഗാളി സംസാരിക്കുന്നവര്‍ കൂടുതലുള്ള സ്ഥലമാണ് ബിസോണിമുഖ് ഗ്രാമം. അതേസമയം ഇവിടെ നിന്നും ഉള്‍ഫാ തീവ്രവാദ സംഘടനയിലേക്ക് ആള്‍ക്കാരെ റിക്രൂട്ട് ചെയ്യാറില്ലെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരം അനുസിച്ച് അരുണാചല്‍ കടന്നു ആസാമിലേക്ക് അതിര്‍ത്തി ജില്ലയായ ടിന്‍സൂകിയ വഴി ആരും വന്നതായി അറിവുമില്ലെന്നാണ് സാദിയ എസ്പി ചംഗ്മായി പറയുന്നത്. കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്നാണ് ഉള്‍ഫാ തീവ്രവാദികളുടെ സംഘടന പറഞ്ഞിരിക്കുന്നത്.

ഇതോടെ സംഭവത്തിന് പിന്നില്‍ ആരെന്ന ചോദ്യം ഉയരുകയാണ്. റൈഫിളുകളായിരുന്നു തോക്കുധാരികള്‍ ഏന്തിയിരുന്നത്. അതേസമയം പുതിയതായി കൊണ്ടുവന്ന സിറ്റിസണ്‍ അമന്റ്‌മെന്റ് ബില്ലും നാഷണല്‍ റജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സുമാണ് ബംഗാളികള്‍ക്കെതിരേ പെട്ടെന്നൊരു വികാരം ഉയരാന്‍ കാരണമായിരിക്കുന്നതെന്നാണ് ബംഗാളി സംഘടനകള്‍ പറയുന്നത്. കൊലപാതകികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.



from mangalam.com https://ift.tt/2yO0KQU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages