ബോധഗയയില്‍ വിദേശ വിനോദസഞ്ചാരിയെ മരിച്ച നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 3, 2018

ബോധഗയയില്‍ വിദേശ വിനോദസഞ്ചാരിയെ മരിച്ച നിലയില്‍

ബോധ് ഗയ: ബീഹാറിലെ ബോധഗയയില്‍ വിദേശ വിനോദസഞ്ചാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓസ്‌ട്രേലിയന്‍ സ്വദേശിയാണ് മരിച്ചതെന്നാണ് സൂചന.

രാജ്യത്തെ ബുധ ആരാധനാലയങ്ങളില്‍ പ്രധാനപ്പെട്ട ബോധ് ഗയയിലേത്. അതിനാല്‍ തന്നെ നിരവധി അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ ഇവിടേക്ക് എത്താറുണ്ട്. ഇതിനടുത്തുള്ള വനത്തില്‍ വച്ചാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരത്തില്‍ തൂങ്ങി നില്‍ക്കുന്ന തരത്തിലായിരുന്നു മൃതദേഹം. അതിനാല്‍ തന്നെ ആത്മഹത്യയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പുലര്‍ച്ചെ ഇതുവഴി നടന്ന പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോള്‍ തന്നെ ഇവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

ഇയാളുടെ അടുത്തുനിന്നും ബാഗും ഡയറിയും വെള്ളക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. ഡയറിയില്‍ കുറിച്ചിരുന്ന ഫോണ്‍ നമ്പര്‍ ഓസ്‌ട്രേലിയയിലേക്കുള്ളതാണെന്നും അതില്‍ ഇവര്‍ ഓസ്‌ട്രേലിയന്‍ പൗരന്മാരാണെന്നാണ് കരുതുന്നത്. മരണത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.



from mangalam.com https://ift.tt/2OkZ7zd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages