ന്യുഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ കോളജില്‍ നിന്നും കഴിഞ്ഞയാഴ്ച കാണാതായ കശ്മീരി വിദ്യാര്‍ത്ഥിയെ സമൂഹമാധ്യമങ്ങളില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ വേഷത്തില്‍ കണ്ടെത്തി. ഐ.എസിന്റെ പതാകയും പശ്ചാത്തലത്തിലുണ്ട്. അഹ്‌തേഷം ബിലാല്‍ സോഫി (17)എന്നയാളാണ് കശ്മീരിലെത്തി ഭീകര സംഘടനയില്‍ ചേര്‍ന്നത്. ഐ.എസിന്റെ ആശയങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഐ.എസ്.ജെ.കെയിലാണ് സോഫി ചേര്‍ന്നിരിക്കുന്നത്.
ഫേസ്ബുക്ക് അടക്കമുള്ള സമുഹമാധ്യമങ്ങളില്‍ ആണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഐസ്‌ഐഎസ് പോലെയുളള തീവ്രവാദ സംഘടനകളില്‍ കൗമാരക്കാര്‍ ചേരണമെന്ന ആഹ്വാനവും പോസ്റ്റിലുണ്ട്. ശ്രീനഗര്‍ സ്വദേശിയായ ബിലാല്‍ സോഫി ഗ്രേറ്റര്‍ നോയിഡയിലെ ഷര്‍ദ്ദ യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. ഒക്‌ടോബര്‍ 28 ന് ഡല്‍ഹിയിലേക്ക് പോകുന്നതിന് അധികൃതരില്‍ നിന്ന് അനുമതി വാങ്ങി പുറത്തേക്ക് പോയ സോഫിയെ പിന്നീട് കാണാതാവുകയായിരുന്നു.
പിറ്റേന്ന് രാവിലെയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കോളജ് അധികൃതര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് 48 മണിക്കൂറിനു ശേഷം ഇയാളുടെ മൊബൈല്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. ഈ സമയം മൊബൈല്‍ ലൊക്കേഷന്‍ ശ്രീനഗറില്‍ കണ്ടെത്തിയിരുന്നു. ഒക്‌ടോബര്‍ 29ന് വൈകിട്ട് ഇയാള്‍ പിതാവിനെ വിളിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. താന്‍ ഡല്‍ഹി േെട്രായില്‍ ആണെന്നും കോളജിലേക്ക് തിരിച്ചുപോകുകയാണെന്നും പറയുന്നു. എന്നാല്‍ ഇയാളുടെ മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്ന് ഈ സമയം ശ്രീനഗറില്‍ ഉണ്ടായിരുന്നുവെന്നും പിതാവിനോട് കള്ളംപറയുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
28ന് ഡല്‍ഹിയില്‍ എത്തിയ സോഫി ഉച്ചകഴിഞ്ഞ് വിമാനമാര്‍ഗം ശ്രീനഗറില്‍ എത്തുകയും പിന്നീട് പുല്‍വാമയില്‍ എത്തുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
from mangalam.com https://ift.tt/2yQldET
via IFTTT
No comments:
Post a Comment