ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ കെട്ടിടം ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന്റെ തീരുമാനം. സെൻട്രൽ ഡൽഹിയിലെ ഹെറാൾഡ് ഹൗസ് എന്ന കെട്ടിടമാണ് സർക്കാർ ഏറ്റെടുക്കക. ഭൂമി അനുവദിച്ച വ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നാഷണൽ ഹെറാൾഡിന്റെ പ്രിന്റിംഗ് പ്രസ് സ്ഥാപിക്കാനാണ് സ്ഥലം അനുവദിച്ചത്. എന്നാൽ ഇവിടെ അത്തരത്തിൽ പ്രിന്റിംഗ് നടക്കുന്നില്ല. കൂടാതെ ഇവിടെയുള്ള കെട്ടിടത്തിന്റെ ഭൂരിഭാഗവും വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. കെട്ടിടം ഏറ്റെടുക്കാനുള്ള നിയമനടപടികൾ തുടങ്ങിയിരിക്കുകയാണ്. സർവേ നടപടികളടക്കം പുരോഗമിക്കുന്നു. നാഷണൽ ഹെറാൾഡിന് നൽകിയ നോട്ടീസിന് മറുപടി ലഭിച്ച ശേഷം ഉടൻ മറ്റു നടപടികളിലേക്ക് കടക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സർക്കാർ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചു. നിയമപരമായ നടപടികളിലൂടെ സർക്കാർ തീരുമാനത്തെ നേരിടുമെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2zkgAT1
via
IFTTT
No comments:
Post a Comment