കായിക താരങ്ങൾക്ക് സമ്മാനം എറിഞ്ഞു കൊടുത്തു; കർണാടക മന്ത്രി വിവാദത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

കായിക താരങ്ങൾക്ക് സമ്മാനം എറിഞ്ഞു കൊടുത്തു; കർണാടക മന്ത്രി വിവാദത്തിൽ

ബെംഗളൂരു: കർണാടക റവന്യു മന്ത്രി ആർവി ദേശ്പാണ്ഡെ കായികതാരങ്ങൾക്ക്സ്പോർട്സ് കിറ്റുകൾ വലിച്ചെറിഞ്ഞ് വിതരണം ചെയ്തത് വിവാദമാകുന്നു. കർണാടകയിലെ ഹലിയാലിൽബുധനാഴ്ചയാണ് സംഭവം തന്റെ സ്വന്തം മണ്ഡലത്തിലെ പുതിയ ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. പ്രദേശത്തെ കായിക പ്രതിഭകളെ ആദരിക്കുന്ന പരിപാടിയും ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നു. എന്നാൽസമ്മാനങ്ങൾക്കർഹരായവരുടെ പട്ടിക നീണ്ടപ്പോൾ പെട്ടെന്ന് വിതരണം ചെയ്തു തീർക്കാൻ കണ്ടെത്തിയ ഉപായമാണ് ഈ "വലിച്ചെറിയൽ സമ്മാന വിതരണം" എന്നാണ് ആരോപണം. സ്പോർട്സ് കിറ്റുകൾ സ്റ്റേജിൽ നിന്ന് വാങ്ങാൻ കായികപ്രതിഭകൾക്ക് അവസരം നൽകാതെ സ്റ്റേജിൽ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞ് മന്ത്രി വിതരണം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് നിലവിൽ പ്രചരിക്കുന്നത്. മന്ത്രി വിഷയത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. #WATCH Karnataka Revenue Minister RV Deshpande throws sports kits from a stage at national, state and district level athletes, in Karwars Haliyala. (31.10.18) pic.twitter.com/m82LYSh9wL — ANI (@ANI) November 1, 2018 വളർന്നു വരുന്ന കായിക താരങ്ങളെ ഇത്തരത്തിൽ പരിഹസിക്കുന്ന നേതാക്കളുള്ള നാട്ടിൽ ക്രിക്കറ്റു മാത്രം വളരുന്നതിന്റെ കാരണമിതെല്ലാമെന്ന് പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2SA7E4L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages