ന്യൂഡൽഹി: രാജ്യത്തെ പ്രധാന നഗരങ്ങളിൽ പാചക വാതകത്തിന്റെ വില വ്യാഴാഴ്ച മുതൽ കൂടും. ആറ് മാസത്തിനിടെ ഇത് ആറാം തവണയാണ് വിലവർധിക്കുന്നത്. 14.2 കിലോ ഗ്രാം ഭാരമുള്ള സബ്സിഡിയുള്ള എൽപിജി സിലിണ്ടറിന് 2.94 രൂപയാണ് വർധിക്കുക. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 60 രൂപയും കൂടും. എല്ലാമാസവും തുടക്കത്തിലാണ് പാചക വാതകത്തിന്റെ വില പരിഷ്കരിക്കുന്നത്. സബ്സിഡിയുള്ള സിലിണ്ടറിന് 505.34 രൂപയാണ് ഡൽഹിയിലെ വില. കൊൽക്കത്തയിൽ 508.7രൂപയും ചെന്നൈയിൽ 493.87 രൂപയും നൽകണം. സിലിണ്ടറിന് ആറ് മാസത്തിനിടെയുണ്ടായ വർധന 14.13 രൂപയാണ്. ഇത് പ്രകാരം ബാങ്കിലെത്തുന്ന സബ്സിഡി തുകയിൽ ഈമാസം മുതൽ കുറവുവരും. സബ്സിഡിയില്ലാത്ത സിലിണ്ടറിന് ഡൽഹിയിൽ 939 രൂപയും കൊൽക്കത്തയിൽ 939.50 രൂപയും മുംബൈയിൽ 912 രുപയും ചെന്നൈയിൽ 958 രൂപയും നൽകണം.
from mathrubhumi.latestnews.rssfeed https://ift.tt/2zh0I3t
via
IFTTT
No comments:
Post a Comment