മർഖാം (കാനഡ): ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് വെങ്കലം. മുൻ ലോക ജൂനിയർ ഒന്നാം നമ്പർ താരമായ ലക്ഷ്യ സെൻപത്തൊൻപതു വയസ്സിന് താഴേയുള്ള പുരുഷന്മാരുടെ വിഭാഗത്തിൽ സെമിയിൽ തോൽക്കുകയായിരുന്നു. ഒന്നാം സീഡ് ഡെൻമാർക്കിന്റെ കുൻലവട്ട് വിദിത്സാണിനോടാണ് ലക്ഷ്യ തോറ്റത്. ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കായിരുന്നു തോൽവി. സ്കോർ: 20-22, 21-16, 21-13. വാശിയേറിയ മത്സരം ഒരു മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ടുനിന്നു. ഇതാദ്യമായാണ് ലക്ഷ്യ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്നത്. ടൂർണമെന്റിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം കൂടിയായിരിക്കുകയാണ് ലക്ഷ്യ. ഈ വർഷം ബ്യൂണസ് ഏറീസിൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ വെള്ളി നേടിയതിനുശേഷമുള്ള ലക്ഷ്യ സെന്നിന്റെ ഏറ്റവും മികച്ച നേട്ടമാണിത്. ലോക ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന രണ്ടാമത്തെ താരമാണ് പതിനേഴുകാരനായ ലക്ഷ്യ സെൻ. 2008ൽ ഇന്ത്യയുടെ സൈന നേവാൾ വനിതാ സിംഗിൾസിൽ സ്വർണം നേടിയിരുന്നു. നിലവിലെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻ കൂടിയാണ് ലക്ഷ്യ സെൻ. പി.വി.സിന്ധു മാത്രമാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ഇന്ത്യൻ താരം. Content Highlights:Lakshya Sen BWF World Badminton Championship Bronze Medal Saina Nehwal
from mathrubhumi.latestnews.rssfeed https://ift.tt/2S2oCaX
via
IFTTT
No comments:
Post a Comment