തിരുവനന്തപുരം:സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ നിലയ്ക്കലിൽ നിന്ന് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയപാതകളിൽ നൂറിടങ്ങളിൽ രാവിലെ 10 മുതൽ 11.30 വരെ ഗതാഗതം തടയും. സംഭവത്തിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ അറിയിച്ചതായും പിള്ള പറഞ്ഞു. ബിജെപി പ്രവർത്തകർ ശനിയാഴ്ച രാത്രി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. പോലീസ് ഇവരെ തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചു. ഒരാൾക്ക് പരിക്കേറ്റു. Content Highlights: BJP protest, k surendran arrested
from mathrubhumi.latestnews.rssfeed https://ift.tt/2BdT7ot
via
IFTTT
No comments:
Post a Comment