പ്രതിഷേധത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാതൃഭൂമിന്യൂസ് ക്യാമറാമാന് നേരെ കയ്യേറ്റശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

പ്രതിഷേധത്തിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച മാതൃഭൂമിന്യൂസ് ക്യാമറാമാന് നേരെ കയ്യേറ്റശ്രമം

നടപ്പന്തൽ: ശബരിമലയിലെ പ്രതിഷേധത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കു നേരെ കയ്യേറ്റശ്രമം. ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നട തുറന്നപ്പോൾ തൃശ്ശൂരിൽനിന്നുള്ള സ്ത്രീകളുടെ സംഘം ദർശനത്തിനെത്തിയിരുന്നു. ഇവരുടെ പ്രായത്തിൽ സംശയം ഉയർന്നതോടെ ചിലർ പ്രതിഷേധവുമായെത്തുകയായിരുന്നു. പോലീസ് ഏയ്ഡ് പോസ്റ്റിന്റെ മുകളിൽനിന്ന് പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ വിഷ്ണുവിനു നേരെ ആക്രമണമുണ്ടായി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാൻ വിഷ്ണുവിനു നേരെയുണ്ടായ പ്രതിഷേധം.Photo:ANI അക്രമാസക്തരായ പ്രതിഷേധക്കാർ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ആക്രോശിക്കുകയും ചെയ്തു. പ്രതിഷേധക്കാരിൽ ചിലർ വിഷ്ണുവിനു നേർക്ക് കസേരയും തേങ്ങയും വലിച്ചെറിഞ്ഞു.തുടർന്ന് വിഷ്ണു പോലീസ് സംഘത്തിനു നടുവിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നടപ്പന്തലിലെ പ്രതിഷേധം. ഫോട്ടോ; ജി ശിവപ്രസാദ് content highlights;attack against media persons in sabarimala


from mathrubhumi.latestnews.rssfeed https://ift.tt/2F8b3VH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages