പ്രായത്തട്ടിപ്പ് പുറത്തായി, ഡോക്ടറെ 'അടിച്ചോടിച്ചു'! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

പ്രായത്തട്ടിപ്പ് പുറത്തായി, ഡോക്ടറെ 'അടിച്ചോടിച്ചു'!

റാഞ്ചി: ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ പ്രായത്തട്ടിപ്പ് വ്യാപകം. ഉത്തർ പ്രദേശിന്റെ 36 താരങ്ങളെ പ്രായത്തട്ടിപ്പുകാരണം അയോഗ്യരാക്കി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പല ഇനങ്ങളിലും പ്രായം കൂടിയവരെ ഇറക്കി. ദേശീയ അത്ലറ്റിക്സ് ഫെഡറേഷൻ നിയോഗിച്ച ഡോക്ടറുടെ പരിശോധനയിൽ ഉത്തർപ്രദേശ് ടീമിൽ പ്രായം കവിഞ്ഞ 36 പേരെ കണ്ടെത്തി അയോഗ്യരാക്കി. എന്നാൽ ക്ഷുഭിതരായ താരങ്ങൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. പേപ്പറുകൾ ഡോക്ടറുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ കൗമാര താരങ്ങൾ ആക്രമിക്കാനും ശ്രമിച്ചു. ഖേലോ ഇന്ത്യ ഗെയിംസിൽ തട്ടിപ്പിനു പിടിക്കപ്പെട്ട ഒട്ടേറെയാളുകൾ ഇവിടെ മെഡൽ നേടിയിട്ടുണ്ട്. അണ്ടർ-18 ആൺകുട്ടികളുടെ 100, 200 മീറ്ററുകളിൽ ഒന്നാം സ്ഥാനം നേടിയ ഡൽഹിയുടെ താരം നിസാർ അഹമ്മദ് ഒരു ഉദാഹരണം മാത്രം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്കൂൾ സർട്ടിഫിക്കറ്റുകളിൽ വയസ്സ് തിരുത്തുന്നത് എളുപ്പമാണ്. തട്ടിപ്പ് കൃത്യമായി കണ്ടെത്താൻ മാർഗങ്ങളില്ലാത്തതും ഒരു കാരണമാണ്. പല്ലുകളുടെ എണ്ണം നോക്കിയും എല്ലുകളുടെ വളർച്ച നോക്കിയുമാണ് പ്രായം കണ്ടെത്തുന്നത്. എല്ലാ കുട്ടികളിലും ഈ പരിശോധന നടത്തുന്നത് പ്രായോഗികമല്ല. Content Highlights: National Junior Athletc Meet Ranchi age fraud


from mathrubhumi.latestnews.rssfeed https://ift.tt/2PCHSyb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages