ലഖ്നൗ: വിൻഡീസിനെതിരായ ടി ട്വന്റി ക്രിക്കറ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ചൊവ്വാഴ്ച കളത്തിൽ. രാത്രി 7.00 മണി മുതൽ ലഖ്നൗവിലാണ് മത്സരം. കൊൽക്കത്തയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ അഞ്ചുവിക്കറ്റിന് വിൻഡീസിനെ തോൽപ്പിച്ചിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കാര്യമായി തിളങ്ങാനായില്ല. വിൻഡീസുയർത്തിയ 110 റൺസ് വിജയലക്ഷ്യം ഏറെ പണിപ്പെട്ടാണ് ഇന്ത്യ മറികടന്നത്. 45 റൺസെടുക്കുന്നതിനിടയിൽ നാലു മുൻ നിര ബാറ്റ്സ്മാനെ നഷ്ടമായിരുന്ന ഇന്ത്യയ്ക്ക് മനീഷ് പാണ്ഡെ, ദിനേശ് കാർത്തിക്, ക്രുനാൽ പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളാണ് തുണയായത്. ഇന്ത്യയെ വിറപ്പിക്കാനായി എന്ന ആത്മവിശ്വാസത്തിലാവും മറുഭാഗത്ത് വിൻഡീസ് രണ്ടാം മത്സരത്തിനിറങ്ങുക. വലിയ ടോട്ടൽ നേടാനായില്ലെങ്കിലും ബൗളിങ്ങിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വിറപ്പിക്കാൻ കരീബിയൻ പടയ്ക്കായി. ഇരു ടീമുകളും ആദ്യ മത്സരത്തിലെ ടീമിനെ നിലനിർത്താനാണ് സാധ്യത. Content Highlights: India vs West Indies Second T 20 Lucknow
from mathrubhumi.latestnews.rssfeed https://ift.tt/2PFtq8x
via
IFTTT
No comments:
Post a Comment