ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് ഹൈക്കോടതി. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി അനുസരിക്കുകമാത്രമാണ് സര്‍ക്കാര്‍ ചെയ്തത്. വിധിക്കെതിരെ ചിലര്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കാത്തുനില്‍ക്കാന്‍ സര്‍ക്കാറിനു കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുനപരിശോധന ഹര്‍ജികളില്‍ തീര്‍പ്പാകുന്നതുവരെ തല്‍സ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ സുപ്രധാനമായ നിരീക്ഷണങ്ങള്‍ വന്നത്.

ശബരിമലയില്‍ സര്‍ക്കാര്‍ ചെയ്തത് നിയമപരമായ കാര്യങ്ങള്‍ മാത്രമാണ്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് വിധിച്ചത് സുപ്രീംകോടതിയാണ് അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരനു വേണമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നുംമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

കോടതി നിലപാട് വ്യക്തമാക്കിയതിനു പിന്നാലെഹര്‍ജിക്കാരന്‍ ശബരിമലയില്‍ ക്രമസമാധാന പ്രശനമുണ്ടെന്ന കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തടയുന്നതിനാണ് രാജ്യത്ത് നിയമസംവിധാനം നിലവിലുള്ളതെന്നും കോടതി മറുപടിനല്‍കി. ഇതിനു പിന്നാെലെ ഹര്‍ജി പരിഗണിക്കണോ തള്ളണോ എന്നു കോടതി ചോദിക്കുകയും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹര്‍ജിക്കാരനു സമയം അനുവദിക്കുകയും ചെയ്തു.



from mangalam.com https://ift.tt/2P4bJQs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages