കാര്യവട്ടം ഏകദിനം: തുടക്കം പാളി വിന്‍ഡീസ്,അഞ്ച് വിക്കറ്റ് നഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

കാര്യവട്ടം ഏകദിനം: തുടക്കം പാളി വിന്‍ഡീസ്,അഞ്ച് വിക്കറ്റ് നഷ്ടം

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിന്‍ഡീസിന് അഞ്ചു വിക്കറ്റ് നഷ്ടം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണറായ കീറന്‍ പവലിനെ ആദ്യ ഓവറില്‍ നാലാം പന്തില്‍ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ വിന്‍ഡീനെ ഞെട്ടിക്കുകയായിരുന്നു. അടുത്ത ഓവറില്‍ ഷായ് ഹോപ്പിനെ ജസ്പ്രീത് ബുംമ്രയും പുറത്താക്കി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍ണ്‍സെന്ന നിലയിലാണ്. രണ്ടു റണ്‍സുമായി ഫാബിയാന്‍ അലനും ഏഴു റണ്‍സുമായി ജാസണ്‍ ഹോള്‍ഡറുമാണ് ക്രീസില്‍.

സാമുവല്‍സിനെ( 38 പന്തില്‍ 24 റണ്‍സ് മൂന്നു ബീണ്ടറിയും ഒരു സിക്‌സും സഹിതം) ജഡേജ കോഹ്‌ലിയുടെ കൈകളില്‍ എത്തിച്ചു. ഹെറ്റ്‌മെയര്‍( 11 പന്തില്‍ ഒന്‍പത് റണ്‍സ്) പവല്‍( 39 പന്തില്‍16 റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി. ഖലീല്‍ അഹ്മ്മദ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അതേസമയം വിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് കാര്യവട്ടത്ത് കളിക്കുന്നത്. ആഷ്‌ലി നഴ്‌സിനു പകരം ദേവേന്ദ്ര ബിഷുവും ചന്ദ്രപോള്‍ ഹേമരാജിനു പകരം ഓഷെയ്ന്‍ തോമസും ടീമിലുണ്ട്. ഏകദിന പരമ്പരയില്‍ നിലവില്‍ 2-1 ന് മുന്നിലാണ് ഇന്ത്യ.



from mangalam.com https://ift.tt/2AFjovL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages