ജഡ്ജിമാര്‍ക്ക് ജോലിഭാരമുണ്ട്; കാര്‍ത്തി ചിദംബരത്തിന്റെ യാത്രാ അപേക്ഷ ഉടന്‍ പരിഗണിക്കാനാകില്ല- കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ജഡ്ജിമാര്‍ക്ക് ജോലിഭാരമുണ്ട്; കാര്‍ത്തി ചിദംബരത്തിന്റെ യാത്രാ അപേക്ഷ ഉടന്‍ പരിഗണിക്കാനാകില്ല- കോടതി

ന്യൂഡൽഹി: എയർസെൽ മാക്സിസ് അഴിമതി കേസിൽ അന്വേഷണം നേരിടുന്ന കാർത്തി ചിദംബരത്തിന്റെ വിദേശ യാത്രയ്ക്കുള്ള അപേക്ഷ പരിഗണിക്കാതെ കോടതി. വിദേശ യാത്രയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. അടുത്ത ദിവസംതന്നെ പരിഗണിക്കാൻ തക്ക പ്രാധാന്യമുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ആവശ്യം തള്ളിയത്. നവംബർ മൂന്ന് മുതലുള്ള ദിവസങ്ങളിൽ ഇറ്റലി, ഓസ്ട്രേലിയ, ബ്രിട്ടൺ എന്നിവടങ്ങൾ സന്ദർശിക്കുന്നതിന് കാർത്തി ചിദംബരം തയ്യാറെടുക്കുകയാണെന്നും അതിനാൽ അപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് കാർത്തിയുടെ അഭിഭാഷകൻ കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ, നിലവിൽ എല്ലാ ജഡ്ജിമാർക്കും കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനേക്കാൾ ജോലിഭാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അപേക്ഷ തള്ളുകയായിരുന്നു. എയൽസെൽ മാക്സിസ് കേസിൽ നടപടികൾ തുടരുന്ന സാഹചര്യത്തിൽ പ്രതിയായ കാർത്തി ചിദംബരം കോടതിയുടെ അനുമതിയോടെയാണ് ഓരോ തവണയും വിദേശയാത്രകൾ നടത്തുന്നത്. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി. ചിദംബരവും മകൻ കാർത്തി ചിദംബരവും അടക്കമുള്ളവർക്കെതിരെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്യുന്നത് നവംബർ 26 വരെ തടഞ്ഞുകൊണ്ട് ഡൽഹി കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. Content highlights:Supreme Court, Karti chidambaram, Journey to abroad, aircel maxis case


from mathrubhumi.latestnews.rssfeed https://ift.tt/2SGJcyK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages