മീ ടൂ; നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമല്ല നിയമങ്ങളെന്ന് വനിതാകമ്മീഷന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

മീ ടൂ; നടപടിയെടുക്കാന്‍ മാത്രം പര്യാപ്തമല്ല നിയമങ്ങളെന്ന് വനിതാകമ്മീഷന്‍

ന്യൂഡൽഹി: തൊഴിലിടങ്ങളിൽ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ വ്യാപകമാകുമ്പോഴും കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മാത്രം പര്യാപ്തമല്ല നമ്മുടെ നിയമങ്ങളെന്ന് ദേശീയ വനിതാ കമ്മീഷൻ. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരായ നിയമങ്ങൾ ശക്തമാക്കിയില്ലെങ്കിൽ പ്രതികൾക്ക് ശിക്ഷ നൽകാൻ കഴിയില്ലെന്നും കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ അഭിപ്രായപ്പെട്ടു. തൊഴിലിടങ്ങളിലെ ലൈംഗികചൂഷണത്തിനെതിരായ നിയമങ്ങൾ പര്യാപ്തമല്ല. നിയമങ്ങളിൽ മാറ്റം വരുത്തിയില്ലെങ്കിൽ നമുക്കൊന്നും ചെയ്യാൻ കഴിയില്ല. രേഖാ ശർമ്മ പറഞ്ഞു. സമൂഹത്തിലെ പല ഉന്നതർക്കുമെതിരേ സ്ത്രീകൾ മീടൂ തുറന്നുപറച്ചിൽ നടത്തുന്ന പശ്ചാത്തലത്തിലാണ് രേഖാ ശർമ്മയുടെ പ്രസ്താവന. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികചൂഷണങ്ങൾക്ക് തടയിടാൻ 2013ലാണ്എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ഉണ്ടാവേണ്ടതാണെന്ന് നിബന്ധന വന്നത്. 1997ൽ ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നതാണ്. നിർഭയ കേസോടെയാണ് ഈ നിയമത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന നിഗമനത്തിൽ എത്തിയതും തൊഴിലിടങ്ങളിൽ കമ്മിറ്റികൾ വേണമെന്ന് കർശന നിർേദശം വന്നത്. അതിനിടെ സ്ത്രീകൾക്ക് പരാതി നേരിട്ട് സമർപ്പിക്കാൻ വനിതാശിശുക്ഷേമ മന്ത്രാലയം ഒരു ഇമെയിൽ സംവിധാനവും ഒരുക്കിയിരുന്നു. മീ ടൂ ക്യാമ്പയിന്റെ ഭാഗമായി സാമൂഹികമാധ്യമങ്ങളിലൂടെ നിരവധി പേർ തുറന്നുപറച്ചിൽ നടത്തിയതോടെ ഇവയിലൊക്കെ അന്വേഷണം നടത്തി നടപടിയെടുക്കാൻ മന്ത്രി മനേകാ ഗാന്ധി വനിതാ കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രതികൾക്കെതിരെ നടപടിയെടുക്കാൻ മാത്രം പര്യാപ്തമല്ല നിലവിലെ നിയമങ്ങളെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/2RvSg8d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages