ആലപ്പുഴ: നൂറനാട് കുടശ്ശനാട് എൻ.എസ്.എസ് കരയോഗത്തിന് മുന്നിലും എൻ.എസ്.എസ് ഹൈസ്കൂളിന് മുന്നിലെ കൊടിമരത്തിലും അജ്ഞാതർ കരിങ്കൊടി പതിച്ചു. സമീപത്തായി റീത്തും വെച്ചിട്ടുണ്ട്. റീത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർക്ക് ആദരാഞ്ജലികൾ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് എൻ.എസ്.എസ് പ്രാദേശിക നേതൃത്വം പോലീസിൽ പരാതി നൽകി. നേരത്തെ കോട്ടയത്തും തിരുവനന്തപുരത്തും സമാനമായ രീതിയിൽ എൻ.എസ്.എസ് കരയോഗ ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ എൻ.എസ്.എസ് നേതൃത്വം ശബരിമല വിഷയത്തിൽ തങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണമാണെന്നും ഇതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ ആക്രമണം ആലപ്പുഴയിലും നടന്നത്. സംഭവത്തിനെതിരെ കുടശ്ശനാട് എൻ.എസ്.എസ് നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേരും. സാമൂഹിക വിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് പോലീസ് നിലപാട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പോലീസ് പരിശോധിക്കുന്നുണ്ട്..
from mathrubhumi.latestnews.rssfeed https://ift.tt/2PHagPM
via
IFTTT
No comments:
Post a Comment