ന്യൂഡൽഹി:ഇറാനിൽ ഇന്ത്യ നിർമിക്കുന്നതുറമുഖത്തിന്റ വികസന പ്രവർത്തനങ്ങൾക്ക്ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ അമേരിക്ക പിൻവലിച്ചു. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച സ്ഥിരീകരണംപുറത്തുവന്നത്. അഫ്ഗാനിസ്ഥാനിലെ പുനർനിർമാണപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കൂടിയാണ് ഒമാൻ ഉൾക്കടൽ തീരത്ത് ഛാബഹാർ തുറമുഖം ഇന്ത്യ നിർമിക്കുന്നത്. ഛാബഹാർ തുറമുഖത്തു നിന്ന് അഫ്ഗാനിസ്താനിലേക്കുള്ള റെയിൽപാതയുടെ നിർമാണപ്രവർത്തനങ്ങളിലുള്ള വിലക്കുകളിലാണ് അമേരിക്ക ഇളവ് നൽകിയത്. ഇറാനിൽ നിന്നുള്ള അഫ്ഗാനിസ്ഥാന്റെ പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ഛാബഹാറിനെ കുറിച്ചുയർന്ന എല്ലാ ആശങ്കകൾക്കും അമേരിക്കയുടെ ഈ നയപരമായ തീരുമാനത്തിലൂടെ അയവ് വന്നിട്ടുണ്ട്. അഫ്ഗാനിസ്താനിലേക്ക് പാത അനുവദിക്കാൻ പാകിസ്താൻ അനുമതി നൽകാത്തതാണ് ഛാബഹാർ തുറമുഖവും റെയിൽപാതയും നിർമിക്കാനുള്ള ഇന്ത്യൻ തീരുമാനത്തിന് പിന്നിൽ. ഛാബഹാറിന്റെ പണി പൂർത്തിയായിട്ടില്ലെങ്കിലും തുറമുഖം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും അഫ്ഗാനിസ്ഥാനിലേക്ക് ഈ മാർഗത്തിലൂടെ എത്തിക്കുന്നുണ്ട്. സഹേദാനിലേക്കുള്ള റെയിൽപാതയുടെ നിർമാണപ്രവർത്തനം പൂർത്തിയാവുന്നതോടെ അഫ്ഗാനിസ്ഥാനിലേക്ക് കൂടുതൽ വസ്തുക്കൾ എത്തിക്കാൻ കഴിയുമെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ പുനർനിർമാണപ്രവർത്തനങ്ങളിലെ മുഖ്യപങ്കാളി ഇന്ത്യയാണെന്നും ഇന്ത്യയുമായുള്ള അമേരിക്കയുടെ നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ സൗഹാർദപരമായൊരു നീക്കം അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് യുഎസ് ഭരണവൃത്തങ്ങളോടടുത്ത വൃത്തങ്ങൾഅറിയിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PItFj3
via
IFTTT
No comments:
Post a Comment